ഫിറ്റ്നസിനായി മുറവിളി കൂട്ടുന്ന കോഹ്ലിയ്ക്ക് മുഖത്തടി, എന്തൊരു മോശം റെക്കോര്‍ഡ്

ഇംഗ്ലണ്ടിനെതിരെ ആദ്യ ഏകദിനത്തില്‍ നായകന്‍ വിരാട് കോഹ്ലിയുടെ ഫീല്‍ഡിംഗിനെ ചൊല്ലി രൂക്ഷ വിമര്‍ശനം. മത്സരത്തില്‍ കോഹ്ലി ഒരു ക്യാച്ച് പാഴാക്കിയതാണ് വിമര്‍ശനത്തിന് ആധാരം. 16ാം ഓവറില്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മോര്‍ഗനെ പൂജ്യത്തില്‍ പുറത്താക്കാനുള്ള അവസരമാണ് സ്ലിപ്പില്‍ നിന്ന കോഹ്ലി വിട്ടുകളഞ്ഞത്.

ഇക്കഴിഞ്ഞ ഇംഗ്ലണ്ടിനെതിരായ ടി20 സീരീസില്‍ ഇന്ത്യയുടെ ഫീല്‍ഡിങ് പ്രകടനത്തില്‍ ആശങ്ക പ്രകടിപിച്ച ക്യാപ്റ്റന്‍ തന്നെ ഇതുവരെ അക്കാര്യത്തില്‍ മെച്ചപ്പെടുത്താനുള്ള ശ്രമം നടത്തുന്നില്ല എന്നതാണ് പ്രധാന വിമര്‍ശനം.

ഫിറ്റ്‌നസില്‍ ഏറെ ശ്രദ്ധ നല്‍കുന്ന കോഹ്ലി ഫീല്‍ഡിങ്ങിന്റെ കാര്യത്തില്‍ കാണിക്കുന്ന അലംഭാവം അംഗീകരിക്കാനാകില്ലെന്നാണ് വിമര്‍ശകര്‍ പറയുന്നത്.

കോഹ്ലിയുടെ ക്യാച്ചിംഗ് എബിളിറ്റി ഓരോ വര്‍ഷവും കുറഞ്ഞ് വരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2019ന്റെ തുടക്കം മുതലുള്ള കണക്കെടുത്താല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ മൂന്ന് ഫോര്‍മാറ്റിലും കൂടി ഏറ്റവും കൂടുതല്‍ ക്യാച്ചുകള്‍ ഡ്രോപ്പ് ചെയ്തിട്ടുള്ളത് കോഹ്ലിയാണ് എന്നത് ഞെട്ടിക്കുന്നതാണ്.

ക്കാലയളവില്‍ 18 ക്യാച്ചുകളാണ് കോഹ്ലിയുടെ കയ്യില്‍ നിന്ന് വഴുതി പോയി ഇന്ത്യയ്ക്ക് തിരിച്ചടിയായത്. കോഹ്ലിക്കൊപ്പം ഈ മോശം റെക്കോര്‍ഡില്‍ ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ ബെന്‍ സ്റ്റോക്സുമുണ്ട്.

 

You Might Also Like