ഐഎസ്എല്ലില്‍ പ്രവേശിച്ചാല്‍ ഗോകുലത്തെ പിന്തുണക്കുമെന്ന് ഐഎം വിജയന്‍, കാരണമിതാണ്

Image 3
FootballISL

കേരളത്തില്‍ നിന്നും ഐലീഗ് കളിക്കുന്ന ഏക ക്ലബ് ഗോകുലം കേരള എഫ്‌സിയെ പ്രശംസകൊണ്ട് മൂടി ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം ഐഎം വിജയന്‍. ഗോകുലം കേരള എഫ്‌സിയുടെ ഇന്‍സ്റ്റഗ്രാം പേജില്‍ ലൈവിലെത്തിയപ്പോഴാണ് ഐഎം വിജയന്‍ ഗോകുലത്തെ പ്രശംസ കൊണ്ട് മൂടിയത്.

ഗോകുലം കേരള ഐഎസ്എല്‍ കളിക്കുകയാണെങ്കില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് പകരം തീര്‍ച്ചയായും ഗോകുലത്തെ പിന്തുണക്കുമെന്ന് ഐഎം വിജയന്‍ പറയുന്നു. കേരള ബ്ലാസ്‌റ്റേഴ്‌സിനേക്കാള്‍ ഗോകുലം നിരവധി മലയാളി താരങ്ങള്‍ക്ക് അവസരം നല്‍കുന്നുണ്ടെന്നും വിജയന്‍ കൂട്ടിചേര്‍ത്തു.

‘കുറച്ച് മലയാളി താരങ്ങളെ മാത്രമാണ് കേരള ബ്ലാസ്‌റ്റേസിനായി കളിക്കുന്നുളളു. ഗോകുലം ആകട്ടെ നിരവധി മലയാളി താരങ്ങള്‍ അവസരം നല്‍കുന്നുണ്ട്’ വിജയന്‍ പറയുന്നു.

ഏതായാലും വിജയന്റെ വാക്കുകള്‍ വലിയ വിവാദത്തിന് തിരികൊളുത്തിയിട്ടുണ്ട്. ബ്ലാസ്റ്റേഴ്‌സ് ആരാധകരില്‍ നിന്ന് രൂക്ഷ വിമര്‍ശനമാണ് ഇതോടെ വിജയന്‍ നേരിടുന്നത്. സഹലടക്കമുളള താരങ്ങളെ ഇന്ത്യന്‍ ടീമിലെത്തിച്ചത് ബ്ലാസ്‌റ്റേഴ്‌സ് ആണെന്ന് വിജയന്‍ മറന്ന് പോകരുതെന്ന് ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ ചൂണ്ടികാണിക്കുന്നു.

വിജയന്റെ ലൈവ് കാണാം

https://www.instagram.com/p/CC0_VPBl3OD/