ചാമ്പ്യൻസ്‌ലീഗ് മത്സരം നിയന്ത്രിക്കുന്നത് നെയ്മറിന്റെ പേടിസ്വപ്നം, വീഡിയോ കാണാം
ചാമ്പ്യൻസ് ലീഗിന്റെ ആദ്യ സെമി ഫൈനലിൽ ഫ്രഞ്ച് വമ്പന്മാരായ പിഎസ്ജി ബുണ്ടസ്‌ലിഗയിലെ ആർബി ലീപ്സിഗിനെയാണ് നേരിടുന്നത്. ഇന്നത്തെ മത്സരം നിയന്ത്രിക്കാനുള്ള റഫറിയെ യുവേഫ സ്ഥിരീകരിച്ചു കഴിഞ്ഞു. ഡച്ചുകാരനായ ബിയോൺ കൈപ്പേഴ്‌സ് ആണ് ഇന്നത്തെ പിഎസ്ജിയുടെ മത്സരം നിയന്ത്രിക്കുക.
ഈ റഫറിയുമായി കയ്‌പേറിയ അനുഭവങ്ങളാണ് സൂപ്പർ താരം നെയ്മർക്ക് മുന്പുണ്ടായിട്ടുള്ളത്. നെയ്മറെ കൂടാതെ പിഎസ്ജിയുടെ ഒട്ടുമിക്ക താരങ്ങളോടും മതിപ്പില്ലാത്ത റഫറിയാണ് കൈപ്പേഴ്‌സ്. മുൻപ് നെയ്മർക്ക് പുറമെ പിഎസ്ജി താരങ്ങളായ എംബാപ്പെ, തിയാഗോ സിൽവ എന്നിവർക്കും ഇദ്ദേഹവുമായി പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്.
ആദ്യമായി 2018 വേൾഡ് കപ്പിലാണ് നെയ്മർ ജൂനിയർ കൈപ്പേഴ്‌സുമായി ഉടക്കുന്നത്.കോസ്റ്റാറിക്കക്കെതിരായ മത്സരത്തിൽ നെയ്മർ ഇരുപത്തിമൂന്നോളം തവണയാണ് ശാരീരികമായുള്ള ഫൗളുകൾക്ക് വിധേയനായത്. എന്നാൽ വെറും നാലു തവണ മാത്രമാണ് റഫറി ഫൗൾ വിധിച്ചത്. തുടർന്ന് നെയ്മറും കൈപ്പേഴ്‌സും കളത്തിനകത്ത് വാഗ്വാദങ്ങൾ നടന്നിരുന്നു. തുടർന്ന് നെയ്മറോട് വായ അടക്കാൻ ഇദ്ദേഹം കൽപ്പിക്കുകയും നെയ്മർക്ക് യെല്ലോ കാർഡ് നൽകുകയും ചെയ്തു.
Neymar Claims Referee Bjorn Kuipers Disrespected Him In Champions League Match Vs Napoli https://t.co/cpNvvdMUXq
— Noble Igwe (@Nobsdaslushhkid) November 7, 2018
അടുത്തവർഷം ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പ് സ്റ്റേജിൽ നാപോളിക്കെതിരെ നടന്ന പിഎസ്ജിയുടെ മത്സരത്തിൽ കൈപ്പേഴ്‌സ് ആയിരുന്നു മത്സരം നിയന്ത്രിച്ചിരുന്നത്. മത്സരത്തിലും നെയ്മർ കടുത്ത ഫൗളുകൾക്ക് ഇരയായി. എന്നാൽ കൈപ്പേഴ്‌സ് ഇത് കണ്ട ഭാവം നടിച്ചില്ല എന്നാണ് നെയ്മർ ആരോപിച്ചത്. തുടർന്ന് നെയ്മർ അദ്ദേഹവുമായി വാഗ്വാദത്തിൽ ഏർപ്പെട്ടു.ഇത്തവണയും അദ്ദേഹം നെയ്മർക്ക് യെല്ലോ കാർഡ് കാണിക്കുകയായിരുന്നു. മത്സരശേഷം റഫറി തന്നോട് അപമര്യാദയായി പെരുമാറിയെന്ന് താരം വെളിപ്പെടുത്തിയിരുന്നു.