ഇടിമിന്നല്‍ പോലൊരു അയ്യര്‍, ഐപിഎല്ലില്‍ മാത്രമല്ല ടീം ഇന്ത്യയിലും ആളികത്തട്ടെ

ഷെമീന്‍ അബ്ദുല്‍ മജീദ്

എവിടെയായിരുന്നു ഇത്രയും നാള്‍?’

ആദ്യ ഓവറില്‍ തന്നെ എതിരാളികളുടെ വിക്കറ്റ് വീഴ്ത്തി സമ്മര്‍ദ്ദത്തിലാഴ്ത്തുന്ന മുംബെയുടെ പ്രീമിയര്‍ ബൗളര്‍ ബോള്‍ട്ടിനെ തലങ്ങും വിലങ്ങും പ്രഹരിക്കുന്ന ആ ചെറുപ്പക്കാരനെ കണ്ട് പലരും ചോദിച്ചിട്ടുണ്ടാകും.

ആഡം ഗില്‍ക്രിസ്റ്റിനേപ്പോലെ പവര്‍ പ്ലേയില്‍ വെടിക്കെട്ട് തുടക്കം നല്‍കാന്‍ കഴിയുന്ന ചെറുപ്പക്കാരനാണ് വെങ്കിടേഷ് അയ്യര്‍ എന്ന കോച്ച് ബ്രണ്ടന്‍ മക്കല്ലത്തിന്റെ വാക്കുകള്‍ വിശ്വസിക്കാതെ തരമില്ല. ബൗളറുടെ മഹിമ നോക്കാതെ 2 ഇന്നിങ്‌സുകളിലായി ഫിയര്‍ലെസ്സ് ബാറ്റിങാണ് ഈ ചെറുപ്പക്കാരന്‍ കാണിച്ച് കൊണ്ടിരിക്കുന്നത്.

തമിഴ് നാട്ടുകാരനായ രജനീകാന്തിന്റെ കട്ട ഫാനായ വെങ്കിടേഷിന് പഠനത്തില്‍ മാത്രമായിരുന്നു ശ്രദ്ധ. ഒരു പുസ്തകപ്പുഴുവായ വെങ്കിടേഷിനെ അവന്റെ അമ്മ നിര്‍ബദ്ധിച്ച് ക്രിക്കറ്റ് കളിക്കാനയച്ച് തുടങ്ങിയതോടെയാണ് ഉള്ളിലെ ടാലന്റ് തിരിച്ചറിഞ്ഞ് തുടങ്ങുന്നത്.

ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ആകണം എന്ന സ്വപ്നം കൊണ്ട് നടന്നിരുന്ന അയ്യറിന് ക്രിക്കറ്റിലെ തുടക്കകാലത്തെ വിജയങ്ങള്‍ മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചു. MBA ക്ക് ചേര്‍ന്ന അയ്യറിനെ ക്രിക്കറ്റ് ആരാധകനായ ടീച്ചര്‍ കൂടി സപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയതോടെ മധ്യപ്രദേശിന് വേണ്ടി കണ്‍സിസ്റ്റന്റ് ആയി കളിക്കാന്‍ സാധിച്ചു.

2020-21 സീസണിലാണ് വെങ്കിടേഷ് ആഭ്യന്തരത്തില്‍ മികച്ച ഫോമിലേക്ക് ഉയരുന്നത്. സയ്യിദ് മുഷ്താഖലി T20 യില്‍ 150 സ്‌ട്രൈക് റേറ്റില്‍ 75 ശരാശരിയില്‍ 227 റണ്‍സ് നേടി. വിജയ് ഹസാരെയില്‍ പഞ്ചാബിനെതിരെ 149 പന്തില്‍ 198 റണ്‍സാണ് അടിച്ച് കൂട്ടിയത്.

പടയപ്പയില്‍ രജനീകാന്തിന്റെ പഞ്ച് ഡയലോഗായ ‘എന്‍ വഴി, തനി വഴി’ സ്വന്തം ജീവിതത്തിലും പഞ്ച് ലൈനായി കൊണ്ട് നടക്കുന്ന 26 കാരനായ വെങ്കിടേഷ് അയ്യര്‍ പ്രതിഭകള്‍ ഊഴം കാത്തു നില്‍ക്കുന്ന മുന്‍നിര പൊസിഷനിലേക്ക് ഇടിമിന്നല്‍ പോലെയാണ് അവതരിച്ചിരിക്കുന്നത്. ഭാവിയില്‍ IPL ലും ഇന്ത്യന്‍ ടീമിലും ആളിക്കത്താന്‍ ഈ പ്രതിഭക്ക് സാധിക്കട്ടെ

കടപ്പാട്: ക്രിക്കറ്റ് പ്രാന്തന്മാര്‍ 24*7

You Might Also Like