ബ്ലാസ്‌റ്റേഴ്‌സിന്റെ മലയാളി താരം ക്ലബ് വിട്ടു, ലക്ഷ്യം തകര്‍പ്പന്‍ തിരിച്ചുവരവ്

കേരള ബ്ലാസ്റ്റേഴ്‌സിന്റെ മലയാളി ഗോള്‍ കീപ്പര്‍ ടിപി രഹ്നേഷ് ടീം വിട്ടു. പുതിയ സീസണില്‍ ജംഷഡ്പൂര്‍ എഫ്‌സിയിലേക്കാണ് രഹ്നേഷ് ചേക്കേറിയിരിക്കുന്നത്. കഴിഞ്ഞ സീസണിലെ മോശം പ്രകടം മറികടക്കാനുളള പരിശ്രമത്തിലാണ് താരം.

നേരത്തെ നോര്‍ത്ത്് ഈസ്റ്റില്‍ നിന്നാണ് രഹ്നേഷ് കേരള ഹ്ലാസ്‌റ്റേഴ്‌സിലെത്തിയത്. ബ്ലാസ്റ്റേഴ്‌സിനായി 13 മത്സരങ്ങളില്‍ ഗോള്‍ വലകാത്ത രഹനേഷിനു രണ്ട് ക്ലീന്‍ ഷീറ്റുകള്‍ മാത്രം നേടാനേ കഴിഞ്ഞിരുന്നുള്ളു. 25 ഗോളുകള്‍ താരം വഴങ്ങുകയും ചെയ്തു. അത് കൊണ്ട് തന്നെ ബ്ലാസ്റ്റേഴ്സ് അദ്ദേഹത്തെ നിലനിര്‍ത്താന്‍ താല്പര്യം കാണിച്ചില്ല.

ഇതോടെയാണ് മലയാളി താരം പുതിയ ക്ലബിലേക്ക് ചേക്കേറിയത്. ജംഷഡ്പൂരില്‍ ആദ്യ ഇലവനില്‍ ഇടംപിടിക്കുക എന്നതാണ് രഹ്നേഷിന് മുന്നിലുളള ആദ്യ കടമ്പ. രഹ്നേഷിനെ കൂടാതെ മറ്റൊരു ഗോള്‍കീപ്പറായ പവന്‍ കുമാറിനെയും ജംഷെഡ്പൂര്‍ ടീമിലെത്തിച്ചിട്ടുണ്ട്.

നേരത്തെ നോര്‍ത്ത് ഈസ്റ്റിനായി ഐഎസ്എല്ലില്‍ രഹ്നേഷ് ശ്രദ്ധേയ പ്രകടനം കാഴ്ച്ചവെച്ചിരുന്നു. എന്നല്‍ ആ ഫോം നിലനിര്‍ത്താനാകാതെ പോയതാണ് രഹ്നേഷിന് തിരിച്ചടിയായത്.

You Might Also Like