ഹാര്‍ദ്ദിക്കിന് ബാധകമല്ലേ അഭ്യന്തര ക്രിക്കറ്റ്, പൊട്ടിത്തെറിച്ച് ഇന്ത്യന്‍ താരം

ആഭ്യന്തര ക്രിക്കറ്റ് കളിക്കാന്‍ തയ്യാറാകാതിരുന്ന ഇന്ത്യന്‍ യുവ താരങ്ങളായ ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍ എന്നിവരുമായുള്ള കരാര്‍ ബിസിസിഐ റദ്ദാക്കിയത് വലിയ ചര്‍ച്ചയായിരിക്കുകയാണല്ലോ. പിന്നാലെ ബിസിസിഐ നടപടി ചോദ്യം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ താരം ഇര്‍ഫാന്‍ പത്താന്‍.

യുവതാരങ്ങള്‍ക്കെതിരെ വാളോങ്ങിയ ബിസിസിഐ ഐപിഎല്ലിനായി തയ്യാറെടുക്കുന്ന ഹാര്‍ദ്ദിക്ക് പാണ്ഡ്യയ്ക്ക് ആഭ്യന്തര ക്രിക്കറ്റ് കളിക്കുന്നത് ബാധകമല്ലേ എന്നാണ് ഇര്‍ഫാന്‍ പത്താന്റെ കനമുളള ചോദ്യം.

‘ഇഷാന്‍ കിഷനും ശ്രേയസ് അയ്യരും കഴിവുള്ള കളിക്കാരാണ്. അവര്‍ ശക്തമായി തിരിച്ചെത്തുമെന്ന് കരുതുന്നു. എന്നാല്‍ ഹാര്‍ദ്ദിക്ക് പാണ്ഡ്യയെപ്പോലുള്ള താരങ്ങള്‍ക്ക് ദേശീയ ടീമില്‍ ഇടം ഇല്ലാത്തപ്പോള്‍ ആഭ്യന്തര ക്രിക്കറ്റ് കളിക്കേണ്ടതല്ലേ? ചില താരങ്ങളെക്കെതിരെ മാത്രം എന്തിന് നടപടിയെടുക്കുന്നു. അങ്ങനെ ഉണ്ടായാല്‍ ബിസിസിഐ ശ്രമങ്ങള്‍ ഫലം കാണില്ല’ ഇര്‍ഫാന്‍ പത്താന്‍ വ്യക്തമാക്കി.

ഏകദിന ലോകകപ്പിനിടെ പരിക്കേറ്റ ഹാര്‍ദ്ദിക്ക് പാണ്ഡ്യ പിന്നീട് ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തിയിട്ടില്ല. എന്നാല്‍ സഹോദരന്‍ ക്രൂണല്‍ പാണ്ഡ്യയ്ക്കും മുംബൈ ഇന്ത്യന്‍സിലെ സഹതാരം ഇഷാന്‍ കിഷാനുമൊപ്പം ഹാര്‍ദ്ദിക്ക് പരിശീലനം ആരംഭിച്ചിരുന്നു. ഈ സമയത്ത് രഞ്ജി ട്രോഫി കളിക്കാത്തതിനാണ് ഇഷാന്‍ കിഷനെതിരെ നടപടി ഉണ്ടായത്

You Might Also Like