രോഹിത്തിന് ശേഷം സഞ്ജു ഇന്ത്യയെ നയിക്കട്ടെ, തുറന്ന് പറഞ്ഞ് ഇതിഹാസ താരം

രോഹിത്ത് ശര്‍മ്മയ്ക്ക് ശേഷം സഞ്ജു സാംസണ്‍ ഇന്ത്യയെ നയിക്കണമെന്ന ആവശ്യവുമായി മുന്‍ ഇന്ത്യന്‍ ഇതിഹാസ സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗ് രംഗത്ത്. മുംബൈ ഇന്ത്യന്‍സിനെതിരെ രാജസ്ഥാന്‍ റോയല്‍സ് ഒന്‍പത് വിക്കറ്റിന്റെ അനായാസ ജയം സ്വന്തമാക്കിയതിന് ശേഷം ട്വിറ്ററിലൂടെയാണ് ഹര്‍ഭജന് സിംഗ് ഇക്കാര്യം ആവശ്യപ്പെട്ടത്.

ഇന്ത്യയുടെ ടി20 ടീമില്‍ സഞ്തുവിനെ ഉള്‍പ്പെടുത്തണോ എന്ന കാര്യത്തില്‍ ചര്‍ച്ച പോലും നടത്തേണ് കാര്യമില്ലെന്നും സഞ്ജു ഇന്ത്യയുടെ വിക്കറ്റ് കീപ്പറാകണമെന്നും ഹര്‍ഭജന്‍ സിംഗ് പറഞ്ഞു.

‘വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ ആര് വിക്കറ്റ് കീപ്പറാവണമെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട. അതിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ തന്നെ പാടില്ല. ടി20 ലോകകപ്പിനുള്ള ടീമില്‍ സഞ്ജു ഉണ്ടായിരിക്കണം. മാത്രമല്ല, ഇന്ത്യയുടെ അടുത്ത ടി20 ക്യാപ്റ്റനെന്ന നിലയിലേക്ക് സഞ്ജു വളരുകയും ചെയ്തു. രോഹിത്തിന് ശേഷം സഞ്ജു ഇന്ത്യയെ നയിക്കണം.’ ഹര്‍ഭജന്‍ കുറിച്ചിട്ടു.

രാജസ്ഥാന്‍ ഓള്‍റൗണ്ടര്‍ യശ്വസി ജയ്‌സ്വാളിനെ പ്രശംസിക്കാനും ഹര്‍ഭജന്‍ മറന്നില്ല. ഫോം താല്‍കാലികമാണ്, പക്ഷേ ക്ലാസ് ശാശ്വതമാണ് എന്ന പറയുന്നതിന് ഉത്തമ ഉദാഹരണമാണ് ജയ്സ്വാളിന്റെ ഇന്നിംഗ്സെന്നും ഹര്‍ഭജന്‍ വ്യക്തമാക്കി.

മുംബൈയ്‌ക്കെതിരായ മത്സരത്തില്‍ അനായാസ ജയമാണ രാജസ്ഥാന്‍ സ്വന്തമാക്കിയത്. ടോസ് നേടി ബാറ്റിംഗിനെത്തിയ മുംബൈ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ 18.4 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു. 60 പന്തില്‍ 104 റണ്‍സ് നേടിയ യശസ്വി ജയ്സ്വാളാണ് രാജസ്ഥാനെ വിജയത്തിലേക്ക് നയിച്ചത്. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ 28 പന്തില്‍ 38 റണ്‍സുമായി പുറത്താവാതെ നിന്നു.

 

You Might Also Like