ജയസ്വാള്‍ സെഞ്ച്വറിയിലെത്താന്‍ സഞ്ജുവിന്റെ ‘മഹാത്യാഗം’, ഇതാണ് ക്യാപ്റ്റന്‍

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ അനായാസം ജയിക്കാനായതിനൊപ്പം രാജസ്ഥാന്‍ റോയല്‍സിനെ സന്തോഷിപ്പിക്കുന്നത് ഓപ്പണര്‍ യശ്വസ്വി ജയ്‌സ്വാള്‍ ഫോമിലേക്ക് മടങ്ങി വന്നത് കൂടെയാണ്. മത്സരം അവസാനിക്കുമ്പോള്‍ 60 ബോളില്‍ ഒമ്പതു ഫോറും ഏഴു സിക്സറുമടടക്കം 104 റണ്‍സെടുത്ത് പുറത്താകാതെ നില്‍ക്കുകയായിരുന്നു ജയ്‌സ്വാള്‍. പ്ലേ ഓഫ് ഏറെക്കുറെ ഉറപ്പിച്ചിരിക്കെ ജയ്സ്വാള്‍ കൂടി ഫോമിലെത്തിയത് രാജസ്ഥാന് വലിയ ആശ്വാസം നല്‍കുന്ന കാര്യമാണ്.

അതെസമയം ജയ്‌സ്വാള്‍ ഫോമിലെത്താന്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ അനുഭവിച്ച ‘ത്യാഗവും’ ചര്‍ച്ചയാകുകയാണ്. ജയ്സ്വാള്‍ സെഞ്ചുറിക്ക് അടുത്തെത്തി നില്‍ക്കെ വലിയ ഷോട്ടുകള്‍ക്കൊന്നും സഞ്ജു മുതിര്‍ന്നിരുന്നില്ല. ജയ്സ്വാളിന്റെ സെഞ്ചുറിക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു താരം.

28 പന്തുകളില്‍ പുറത്താവാതെ 38 റണ്‍സാണ് സഞ്ജു നേടിയത്. ഇതില്‍ രണ്ട് വീതം സ്‌കിസും ഫോറും മാത്രമാണ് ഉണ്ടായിരുന്നത്. പിന്നീട് ജയ്സ്വാള്‍ സെഞ്ചുറിക്ക് അടുത്തെത്തി നില്‍ക്കെ സിംഗിളെടുത്തും ചില പന്തുകള്‍ ലീവ് ചെയ്തും സഞ്ജു സൗകര്യം ഒരുക്കി കൊടുത്തു. ഏകദേശം ഒന്നര ഓവര്‍ മുമ്പ് ജയിക്കേണ്ട കളിയാണ് ഇതിലൂടെ വൈകിച്ചത്. ഇപ്പോള്‍ സഞ്ജുവിനെ വാഴ്ത്തുകയാണ് ക്രിക്കറ്റ് ലോകം.

ജസ്പ്രീത് ഭുംറയെറിഞ്ഞ 17ാമത്തെ ഓറില്‍ സഞ്ജു രണ്ടു ഫോറുകളടിച്ചിരുന്നു. 10 റണ്‍സാണ് ഈ ഓവറില്‍ റോയല്‍സിനു ലഭിച്ചത്. അവസാനത്തെ മൂന്നോവറില്‍ റോയല്‍സിനു ജയിക്കാന്‍ വേണ്ടത് 10 റണ്‍സ് മാത്രം. ജയ്സ്വാളിനു സെഞ്ച്വറിക്കു വേണ്ടത് വെറും നാലു റണ്‍സ്. സഞ്ജു മനസ്സ് വച്ചിരുന്നെങ്കില്‍ ഒരു ഫോറും സിക്സറും പറത്തി അടുത്ത ഓവറില്‍ തന്നെ കളി ജയിപ്പിക്കാന്‍ കഴിയുമായിരുന്നു. പക്ഷെ അദ്ദേഹം അതിനു തുനിഞ്ഞില്ല. പകരം മോശം ഫോമിലൂടെ കടന്നു പോയ്ക്കൊണ്ടിരുന്ന ജയ്സ്വാളിനെ സെഞ്ച്വറിയിലെത്തിച്ച് ആത്മവിശ്വാസം തിരിച്ചുപിടിക്കാന്‍ സഹായിക്കുകയാണ് ചെയ്തത്.

നുവാന്‍ തുഷാരയെറിഞ്ഞ 18ാമത്ത ഓവറില്‍ മൂന്നു ബോളുകളാണ് സഞ്ജു നേരിട്ടത്. താരം നേടിയത് രണ്ടു സിംഗിളുകള്‍ മാത്രം. ശേഷിച്ച മൂന്നു ബോളുകളും ജയ്സ്വാളിനു അദ്ദേഹം നല്‍കുകയും ചെയ്തു. ഇവയില്‍ ഓരോ സിംഗിളുകള്‍ വീതമാണ് ജയ്സ്വാള്‍ നേടിയത്. ഓവര്‍ കഴിഞ്ഞപ്പോള്‍ റോയല്‍സിനു ജയിക്കാന്‍ വേണ്ടത് അഞ്ചു റണ്‍സ്. ജയ്സ്വാളിനു സെഞ്ച്വറിയിലെത്താന്‍ ആവശ്യം ഒരു റണ്‍സ് മാത്രം. തിലക് വര്‍മയെറിഞ്ഞ 19ാമത്തെ ഓവറിലെ ആദ്യ ബോളില്‍ സിംഗിള്‍ നേടി ജയ്സ്വാള്‍ തന്റെ സെഞ്ച്വറി പൂര്‍ത്തിയാക്കിയപ്പോള്‍ സഞ്ജുവും വളരെ സന്തോഷവാനായാണ് കാണപ്പെട്ടത്. ജയ്സ്വാളിനു സെഞ്ച്വറി തികയ്ക്കാനുള്ള അവസരമൊരുക്കി നല്‍കുക മാത്രമല്ല വിജയറണ്‍സ് കുറിക്കാനുള്ള അവസരവും സഞ്ജു സമ്മാനിച്ചു.

38 റണ്‍സ് നേടിയതോടെ സഞ്ജു ഓറഞ്ച് ക്യാപ്പിനുള്ള യാത്രയില്‍ നാലാം സ്ഥാനത്തെത്തി. എട്ട് മത്സരങ്ങളില്‍ 62.80 ശരാശരിയില്‍ 314 റണ്‍സാണ് സഞ്ജുവിന്റെ സമ്പാദ്യം. 152.43 സ്‌ട്രൈക്കറ്റ് റേറ്റും സഞ്ജുവിനുണ്ട്.

You Might Also Like