കളി ജയിപ്പിച്ചിട്ടും പുല്ലുവില, ഇന്ത്യന്‍ സൂപ്പര്‍ താരത്തിന്റെ ലോകകപ്പ് ടീമില്‍ സഞ്ജുവില്ല

ടി20 ലോകകപ്പ് ടീമിനുള്ള ഇന്ത്യന്‍ ടീമിനെ ഏത് ദിവസവും പ്രഖ്യാപിക്കാന്‍ ഒരുങ്ങുകയാണല്ലോ. ഇതോടെ ഐപിഎല്‍ ആവേശത്തിനൊപ്പം ആരെല്ലാം ലോകകകപ്പ് ടീമില്‍ ഇടംപിടിയ്ക്കും എന്നറിയാനുളള ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം. ഇത് സംബന്ധിച്ച് ചൂടുപിടിച്ച ചര്‍ച്ചകളും നടക്കുന്നുണ്ട്.

ആരൊക്കെ ടീമിലുള്‍പ്പെടുമെന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ തകൃതിയാണ്. പല പ്രമുഖരും മുന്‍ താരങ്ങളും തങ്ങള്‍ പ്രതീക്ഷിക്കുന്ന ടീമിനെ പ്രഖ്യാപിക്കുന്നുണ്ട്. മുന്‍ ഇന്ത്യന്‍ താരം സഹീര്‍ ഖാന്‍ പ്രഖ്യാപിച്ച 16 അംഗ ഇന്ത്യന്‍ ടീമില്‍ മലയാളി താരം സഞ്ജു സാംസണ് ഇടം ലഭിച്ചിട്ടില്ല.

പകരം റിഷഭ് പന്തിനെയാണ് വിക്കറ്റ് കീപ്പറായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതുകൂടാതെ ഒരു പുതുമുഖ ബൗളറും സഹീര്‍ ഖാന്റെ ടീമില്‍ ഇടംനേടിയിട്ടുണ്ട്. ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് വേണ്ടി കളിക്കുന്ന യാഷ് ദയാലാണ് പുതുമുഖ താരം.

മുഹമ്മദ് ഷമിക്ക് പരിക്കേറ്റ ഒഴിവിലാണ് 26കാരനായ യുപി താരം യാഷ് ദയാലിനെ സഹീര്‍ ഖാന്‍ ലോകകപ്പ് ടീമിലേക്ക് തിരഞ്ഞെടുത്തത്. മുഹമ്മദ് സിറാജ് മികവിലേക്കുയര്‍ന്നില്ലെങ്കില്‍ കളിപ്പിക്കാവുന്ന താരമായാണ് യാഷ് ദയാലിനെ പരിഗണിച്ചതെന്ന് സഹീര്‍ ഖാന്‍ പറയുന്നു. ഐപിഎല്ലിനെ ഈ സീസണിലെ ഒരു മത്സരത്തില്‍ യഷ് ദയാല്‍ അഞ്ചുവിക്കറ്റ് നേട്ടം നേടിയിരുന്നു. വിക്കറ്റ് കീപ്പറായി റിഷഭ് പന്തിനെ മാത്രമാണ് സഹീര്‍ ഉള്‍പ്പെടുത്തിയത്. കെഎല്‍ രാഹുല്‍, സഞ്ജു സാംസണ്‍, ദിനേഷ് കാര്‍ത്തിക് ഉള്‍പ്പെടെ മറ്റ് ഓപ്ഷനുകള്‍ ഉണ്ടെങ്കിലും നാല് പേസ് ബൗളര്‍മാരെ ഉള്‍പ്പെടുത്താനാണ് പന്തിനെ മാത്രം തിരഞ്ഞെടുത്തതെന്ന് സഹീര്‍ പറയുന്നു.

സഹീര്‍ ഖാന്‍ ടീം ഇങ്ങനെ

രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍/യാശ്വസി ജയ്‌സ്വാള്‍, വിരാട് കോഹ്ലി, സൂര്യകുമാര്‍ യാദവ്, റിങ്കു സിങ്, ശിവം ദുബെ, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, റിഷഭ് പന്ത്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ്, യാഷ് ദയാല്‍, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചഹല്‍.

You Might Also Like