റണ്‍വേട്ടയില്‍ രാജസ്ഥാന്‍ താരങ്ങളുടെ താണ്ഡവം, ആദ്യ 10ല്‍ തന്നെ സഞ്ജുവടക്കം മൂന്ന് പേര്‍

ഐപിഎല്‍ ഓറഞ്ച് ക്യാപ്പ് പോരില്‍ രാജസ്ഥാന്‍ താരങ്ങളുടെ തിരിച്ചുവരവ്. കഴിഞ്ഞ മത്സരത്തില്‍ ബാറ്റ് ചെയ്യാന്‍ അവസരം ലഭിക്കാതിരുന്നിട്ടും ഏഴ് ഇന്നിംഗ്‌സുകളില്‍ നിന്ന് 318 റണ്‍സുമായി റിയാഗ് പരാഗ് മൂന്നാം സ്ഥാനത്ത് തുടരുകയാണ്. 63.6 ശരാശരിയില്‍ 161.42 സ്‌ട്രൈക്ക് റേറ്റില്‍ ആണ് പരാഗ് മൂന്നാം സ്ഥാനത്ത് തുടരുന്നത്.

മുംബൈയ്‌ക്കെതിരെ പുറത്താകാതെ 38 റണ്‍സെടുത്തതോടെ മലയാളി താരം സഞ്ജു സാംസണ്‍ നാലാം സ്ഥാനത്തേയ്ക്ക് ഉയര്‍ന്നിട്ടുണ്ട്. രോഹിത്ത് ശര്‍മ്മയെ ഞ്ചാം സ്ഥാനത്തേയ്ക്ക് പിന്തള്ളിയാണ് സഞ്ജു നാലാം സ്ഥാനത്തേയ്ക്ക് മുന്നേറിയത്. എട്ട് മത്സരങ്ങളില്‍ 62.80 ശരാശരിയില്‍ 314 റണ്‍സാണ് സഞ്ജുവിന്റെ സമ്പാദ്യം. 152.43 സ്ട്രൈക്കറ്റ് റേറ്റും സഞ്ജുവിനുണ്ട്. മുംബൈക്കെതിരായ മത്സരത്തിന് മുമ്പ് എട്ടാം സ്ഥാനത്തായിരുന്നു സഞ്ജു.

കൂടാതെ രാജസ്ഥാന്‍ ഓപ്പണര്‍ ജോസ് ബട്‌ലര്‍ ആദ്യ പത്തില്‍ തിരിച്ചെത്തി. ഒന്‍പതാം സ്ഥാനത്താണ് ബട്‌ലര്‍. ഏഴ് ഇന്നിംഗ്സില്‍ 285 റണ്‍സാണ് ബട്‌ലര്‍ നേടിയത്. 57.00 ശരാശരിയും 146.91 സ്ട്രൈക്ക് റേറ്റും ബട്‌ലര്‍ക്കുണ്ട്.

റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു താരം വിരാട് കോഹ്ലി ഒന്നാമത് തുടരുന്നു. എട്ട് മത്സരങ്ങളില്‍ 379 റണ്‍സാണ് കോഹ്ലിയുടെ സമ്പാദ്യം. 63.17 ശരാശരിയിലും 150.40 സ്‌ട്രൈക്ക് റേറ്റുമുണ്ട്. സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ ട്രാവിസ് ഹെഡാണ് രണ്ടാമത്. ആറ് ഇന്നിംഗ്സുകള്‍ മാത്രം കളിച്ച ഹെഡിന് ഇപ്പോള്‍ 324 റണ്‍സുണ്ട്. 54.00 ശരാശരിയിലാണ് നേട്ടം. 216.00 സ്ട്രൈക്ക് റേറ്റും ഓസ്ട്രേലിയന്‍ താരത്തിനുണ്ട്.

You Might Also Like