തകര്‍പ്പന്‍ സെഞ്ച്വറി, ധോണിയുടെ ഐതിഹാസിക റെക്കോര്‍ഡ് തകര്‍ത്ത് റുതുരാജ്

ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനായി തകര്‍പ്പന്‍ സെഞ്ച്വറി നേടിയിരിക്കുകയാണല്ലോ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകന്‍ റിതുരാജ് ഗെയ്ക്കുവാദ്. 60 പന്ത് നേരിട്ട് 12 ഫോറും 3 സിക്സും ഉള്‍പ്പെടെ 108 റണ്‍സാണ് പുറത്താകാതെ റുതുരാജ് അടിച്ചുകൂട്ടിയത്.

ഇതോടെ വമ്പന്‍ റെക്കോഡിലേക്കെത്തിയിരിക്കുകയാണ് റുതുരാജ്. സിഎസ്‌കെയുടെ ഇതിഹാസ നായകന്‍ സാക്ഷാല്‍ എംഎസ് ധോണിയുടെ തകര്‍പ്പന്‍ റെക്കോഡാണ് റുതുരാജ് തകര്‍ത്തത്. സിഎസ്‌കെയ്ക്കായി ഒരു ഇന്നിങ്സില്‍ കൂടുതല്‍ റണ്‍സ് നേടുന്ന നായകനായി റുതുരാജ് മാറി.

2019ല്‍ ആര്‍സിബിക്കെതിരേ ധോണി നേടിയ 84 റണ്‍സിന്റെ റെക്കോഡാണ് ഇതോടെ തകര്‍ന്നത്. നായകസ്ഥാനം ലഭിച്ച ശേഷമുള്ള ആദ്യ ഇന്നിങ്സുകളില്‍ റുതുരാജിന് കാര്യമായ പ്രകടനം നടത്താന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ പതിയെ ഫോമിലേക്കെത്തിയ റുതുരാജ് നിലവില്‍ സീസണിലെ റണ്‍വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്തേക്കും കുതിച്ചെത്തി. എട്ട് മത്സരത്തില്‍ നിന്ന് 349 റണ്‍സാണ് റുതുരാജ് നേടിയത്. ഇതില്‍ ഒരു സെഞ്ച്വറിയും രണ്ട് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും.

ഐപിഎല്ലിന്റെ 17ാം സീസണില്‍ കൂടുതല്‍ റണ്‍സ് നേടിയ നായകനെന്ന റെക്കോഡും നിലവില്‍ റുതുരാജിന്റെ പേരിലാണ്. സഞ്ജു സാംസണിനെയാണ് റിതുരാജ് മറികടന്നത്.

അതെസമയം ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിലേക്ക് റുതുരാജ് എത്തുന്ന കാര്യം ഇപ്പോഴും സംശയമാണ്. ആദ്യം അല്‍പ്പം പന്തുകള്‍ നേരിട്ട് ഫോമിലേക്കെത്തി കടന്നാക്രമിക്കുന്നതാണ് റുതുരാജിന്റെ രീതി. എന്നാല്‍ ഇത് ഇന്ത്യന്‍ സെലക്ടര്‍മാര്‍ ആഗ്രഹിക്കുന്ന ശൈലിയല്ല. ഓപ്പണിങ് റോളില്‍ യശ്വസി ജയ്സ്വാള്‍, ശുബ്മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍ എന്നിവരെല്ലാം ഉള്ളപ്പോള്‍ ഇവരെയെല്ലാം മറികടന്ന് റുതുരാജിനെ പരിഗണിക്കാന്‍ യാതൊരു സാധ്യതയുമില്ല.

 

You Might Also Like