ഐപിഎല്‍ നിയമത്തിനെതിരെ പൊട്ടിത്തെറിച്ച് രോഹിത്ത്, ഇത് ദുബെയെ പോലുളളവരെ ‘കൊല്ലും’

ഐപിഎല്ലില്‍ ഇമ്പാക്ട് സബ് റൂള്‍ നിയമത്തിനെതിരെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത്ത് ശര്‍മ്മ. ഇമ്പാക്ട് സബ് റൂള്‍ നിയമം താന്‍ ഇഷ്ടപ്പെടുന്നില്ലെന്നും അത് ഓള്‍റൗണ്ടര്‍മാര്‍ക്ക് വലിയ തിരിച്ചടിയാണെന്നുമാണ് രോഹിത് ശര്‍മ്മ തുറന്നടിച്ചത്. ഒരു യൂട്യൂബ് ചാനലില്‍ സംസാരിക്കുക ആയിരുന്നു രോഹിത്.

‘ഇമ്പാക്ട് റൂള്‍ എന്റര്‍ടെയിന്‍മെന്റ് ആണ്. എന്നാല്‍ അത് ക്രിക്കറ്റില്‍ നിന്ന് പലതും നഷ്ടപ്പെടുത്തുന്നതായി എനിക്ക് തോന്നുന്നു. ക്രിക്കറ്റ് 11 പേരുടെ കളി ആണ് 12 പേരുടെ കളി അല്ല’ രോഹിത് ശര്‍മ്മ പറഞ്ഞു.

‘ഞാന്‍ ഇംപാക്ട് സബ് റൂളിന്റെ വലിയ ആരാധകനല്ല. ഇത് ഓള്‍റൗണ്ടര്‍മാരെ കാര്യമായി ബാധിക്കുന്നു. തനിക്ക് ഒരുപാട് ഉദാഹരങ്ങള്‍ നല്‍കാന്‍ ആകും. ശിവം ദൂബെ, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവരെ പോലെയുള്ളവര്‍ ഇപ്പോള്‍ ബൗള്‍ ചെയ്യുന്നില്ല. ഇത് ഞങ്ങള്‍ക്ക് നല്ല കാര്യമല്ല’ രോഹിത് ശര്‍മ്മ പറഞ്ഞു.

’12 കളിക്കാര്‍ ഉള്ളതിനാല്‍ കളി രസകരമാണ്, ബാറ്റിംഗിലും ബൗളിംഗിലും ധാരാളം ഓപ്ഷനുകള്‍ കിട്ടുന്നു. എങ്കിലും താന്‍ ഇതിന്റെ ഫാന്‍ അല്ല’ രോഹിത് ആവര്‍ത്തിച്ച് പറയുന്നു.

നിലവില്‍ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് താരമാണ് രോഹിത്ത് ശര്‍മ്മ. ഐപിഎല്ലിന് ശേഷം ടി20 ലോകകപ്പാണ് ഇന്ത്യയുടെ മുന്നിലുളള പ്രധാന ടൂര്‍ണമെന്റ്.

You Might Also Like