കാര്‍ത്തികിനെ ടി20 ലോകകപ്പ് ടീമിലേക്ക് ക്ഷണിച്ച് രോഹിത്ത്

ഐപിഎല്ലില്‍ ആര്‍സിബി നാണംകെട്ട് തോറ്റെങ്കിലും ബാറ്റിംഗില്‍ വിസ്മയം കാണിച്ചിരിക്കുകയാണ് അവരുടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ദിനേഷ് കാര്‍ത്തിക്. 38കാരനായ വെറ്ററല്‍ താരം പ്രായം വെറും അക്കങ്ങള്‍ മാത്രമാണെന്ന് തെളിയിച്ച് 23 പന്തില്‍ നിന്ന് 53 റണ്‍സുമായി പുറത്താകാതെ നിന്നു. റോയല്‍ ചലഞ്ചേഴ്‌സിനെ മികച്ച സ്‌കോറിലേക്ക് എത്തിച്ചതും കാര്‍ത്തിക്കിന്റെ ബാറ്റിംഗ് പ്രകടനമാണ്.

മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ്മയും ദിനേശ് കാര്‍ത്തിക്കും മികച്ച സുഹൃത്തുക്കളാണ്. കാര്‍ത്തിക്കിന്റെ വെടിക്കെട്ടിന് ഗ്രൗണ്ടില്‍ വെച്ചു തന്നെ രോഹിത് അഭിനന്ദനം അറിയിച്ചു.

ആകാശ് മദ്വാളിനെ തുടര്‍ച്ചയായി റിവേഴ്‌സ് സ്‌കൂപ്പുകള്‍ ചെയ്തതിന് പിന്നാലെയാണ് ഹിറ്റ്മാന്റെ അഭിനന്ദനം. മത്സരത്തിലാകെ നാല് തവണയാണ് കാര്‍ത്തിക്ക് റിവേഴ്‌സ് സ്‌കൂപ്പുകള്‍ നടത്തിയത്.

സ്റ്റമ്പ് മൈക് പിടിച്ചെടുത്ത ശബ്ദപ്രകാരം രോഹിത് കാര്‍ത്തിക്കിനോട് പറഞ്ഞത് ഇപ്രകാരമാണ്. ‘സബാഷ് ഡി കെ, നിങ്ങള്‍ക്ക് ലോകകപ്പ് കളിക്കാം’ രോഹിത്തിന്റെ പ്രതികരണം ആരാധകരെ അമ്പരപ്പിച്ചിട്ടുണ്ട്.

മത്സരത്തില്‍ ദിനേശ് കാര്‍ത്തിക്കിനെ കൂടാതെ ഫാഫ് ഡു പ്ലെസിസ്, രജത് പാട്ടിദാര്‍ എന്നിവരും അര്‍ദ്ധ സെഞ്ച്വറികള്‍ നേടി. മറ്റാര്‍ക്കും ബെംഗളൂരു നിരയില്‍ രണ്ടക്കം കടക്കാന്‍ കഴിഞ്ഞില്ല.

You Might Also Like