ഒരിക്കൽ തുലച്ച പെനാൽറ്റി വീണ്ടും നൽകി, ചെൽസിയുടെ വിജയത്തിൽ വിവാദം

ചെൽസി ആരാധകർ കാത്തിരുന്ന വിജയമാണ് ചാമ്പ്യൻസ് ലീഗിൽ ടീം നേടിയത്. പ്രീ ക്വാർട്ടർ ആദ്യപാദത്തിൽ എതിരില്ലാത്ത ഒരു ഗോളിന്റെ തോൽവി വഴങ്ങിയ ചെൽസി രണ്ടാം പാദത്തിൽ സ്വന്തം മൈതാനത്ത് രണ്ടു ഗോളിന്റെ വിജയം സ്വന്തമാക്കിയാണ് ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറിയത്. ഈ സീസണിൽ മോശം ഫോമിലുള്ള ചെൽസിക്ക് ആവശ്യമായിരുന്നു ഈയൊരു വിജയം.

സമ്മറിൽ മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നും ചെൽസിയിലെത്തിയ റഹീം സ്റ്റെർലിംഗാണ് ടീമിനായി ആദ്യപകുതിയിൽ ഗോൾ നേടിയത്. രണ്ടാം പകുതിയിൽ പെനാൽറ്റിയിലൂടെ ഹാവേർട്സ് ലീഡ് ഉയർത്തി ടീമിനെ രക്ഷിച്ചു. അതേസമയം ചെൽസിയുടെ വിജയഗോളിനെച്ചൊല്ലി വിവാദം ഉയരുന്നുണ്ട്. ഒരിക്കൽ നഷ്‌ടമായ പെനാൽറ്റി വീണ്ടും റഫറി നൽകിയതാണ് കാരണം.

ബോക്‌സിലെ ഹാൻഡ് ബോളിനാണ് റഫറി പെനാൽറ്റി അനുവദിച്ചത്. ഹാവേർട്സ് എടുത്ത കിക്ക് പോസ്റ്റിലടിച്ചു പുറത്തു പോയി. അതേസമയം വീഡിയോ റഫറി ദൃശ്യങ്ങൾ പരിശോധന നടത്തിയപ്പോൾ കിക്കെടുക്കുമ്പോൾ ഏതാനും ഡോർട്മുണ്ട് താരങ്ങൾ ബോക്‌സിലേക്ക് ഓടിക്കയറിയെന്നു വ്യക്തമായി. ഇതോടെ റീടേക്ക് അനുവദിച്ചത് താരം ഗോളാക്കി മാറ്റുകയും ചെയ്തു.

മത്സരത്തിനു ശേഷം ഡോർട്മുണ്ട് താരം ജൂഡ് ബെല്ലിങ്ങ്ഹാം ഇതിനെതിരെ രൂക്ഷമായാണ് പ്രതികരിച്ചത്. വളരെ മെല്ലെ പെനാൽറ്റി എടുക്കുമ്പോൾ താരങ്ങൾ ബോക്സിലേക്ക് വരുന്നത് സ്വാഭാവികമാണെന്നും അതിനു റീടേക്ക് കൊടുക്കുന്നത് ശരിയായ നടപടിയല്ലെന്നും താരം പറഞ്ഞു. അതേസമയം മത്സരത്തിൽ വിജയം നേടിയ ചെൽസിക്കാത് വലിയൊരു ആത്മവിശ്വാസമാണ്.

You Might Also Like