പിഎസ്‌ജിയുടെ വലിയ ഭീഷണി റാഷ്‌ഫോർഡാണ്, പിഎസ്‌ജി പരിശീലകന്റെ മുന്നറിയിപ്പ്

ചാമ്പ്യൻസ്‌ലീഗിൽ രണ്ടു വമ്പന്മാരുടെ ശക്തമായ പോരാട്ടമാണ് ഇന്നു നടക്കാനിരിക്കുന്നത്. ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡും  ഫ്രഞ്ച് ശക്തികളായ പിഎസ്‌ജിയുമാണ് ഇന്നു കൊമ്പു കോർക്കാനിരിക്കുന്നത്. ആദ്യപാദത്തിൽ സ്വന്തം തട്ടകത്തിൽ പിഎസ്‌ജിക്ക് തോൽവി രുചിക്കേണ്ടി വന്നെങ്കിലും  ഇത്തവണ അതിനുള്ള പ്രതികാരത്തിനാണ് സൂപ്പർ താരങ്ങളായ നെയ്മറും എംബാപ്പെയുമടങ്ങുന്ന പിഎസ്‌ജി ഇന്നു ഇറങ്ങുന്നത്.

നെയ്മറും എംബാപ്പേയുമുണ്ടെങ്കിലും പിഎസ്‌ജിക്കു യുണൈറ്റഡ് മികച്ച എതിരാളിയാവുമെന്ന് തന്നെയാണ് പിഎസ്‌ജി പരിശീലകനായ തോമസ് ടൂക്കലിന്റെ പക്ഷം. കാരണം മികച്ച പ്രകടനം തുടരുന്ന മാർക്കസ് റാഷ്‌ഫോർഡ് എപ്പോഴും പിഎസ്‌ജിക്ക് വൻ വെല്ലുവിളിയായി തുടരുമെന്നാണ് ടൂക്കൽ മുന്നറിയിപ്പു നൽകുന്നത്. മത്സരത്തിനു മുന്നോടിയായി നടന്ന പത്രസമ്മേളനത്തിലാണ് ടൂക്കൽ മത്സരത്തിലെ വെല്ലുവിളികളെക്കുറിച്ചു മനസുതുറന്നത്.

“പാർക്ക്‌ ഡെസ് പ്രിൻസസിൽ കളിക്കുന്നതിനേക്കാൾ  ഇംഗ്ലണ്ടിൽ പോയി കളിക്കുമ്പോൾ  ഞങ്ങൾ അവനെ  വളരെയധികം ശ്രദ്ദിക്കേണ്ടി വരുമെന്നുറപ്പാണ്. കാരണം ഞങ്ങൾക്ക് വലിയ ശല്യമായി അവൻ എപ്പോഴും മാറാറുണ്ട്. അവനൊരു പക്വതയുള്ള യുവതാരമാണ്. കളിക്കളത്തിലും പുറത്തും ഉത്തരവാദിത്വബോധമുള്ള മികച്ച താരമാണ്.  ഞങ്ങൾ അവനെ മൂന്നു തവണ  എതിരിട്ടിട്ടുണ്ട്. ഓരോ തവണയും ഒരു വിനയനും ശാന്തനുമായ ഒരു വ്യക്തിയെയാണ് ഞാൻ അവനിൽ കണ്ടത്. അതെന്നെ വിസ്മയിപ്പിച്ച കാര്യമാണ്.”

എനിക്കിഷ്ടപ്പെട്ടത് അവൻ എല്ലാത്തിന്റെയും ഒരു മിശ്രിതമാണെന്നതാണ്.  കായികപരമായി പറയുകയാണെങ്കിൽ എന്റെ അഭിപ്രായത്തിൽ  അവന്റെ  വേഗതയും നിശ്ചയദാർഷ്ട്യത്തോടെയും മികച്ച ഫിനിഷിങ്ങോടെയും  ഗോൾ നേടാനുള്ള കഴിവും  ഞങ്ങൾക്ക് വലിയ ഭീഷണി തന്നെയായിരിക്കും. അവൻ വളരെ സൂഷ്മതയോടെയാണ് ബോക്സിനകത്തു നിന്നും പുറത്തു നിന്നും ഷോട്ടുകളെടുക്കാറുള്ളത്. വായുവിൽ ഹെഡറുകൾ വിജയിക്കാനും മികച്ച വേഗതയിൽ കൗണ്ടർ അറ്റാക്കുകൾ നടത്താനും അവനു കഴിവുണ്ട്.  യുണൈറ്റഡിന്റെ അക്കാഡമിയിൽ നിന്നും വന്ന താരം മികച്ച പ്രഭാവമാണ് യുണൈറ്റഡിനായി മത്സരത്തിൽ  കാഴ്ചവെക്കുന്നത്. ” ടൂക്കൽ പറഞ്ഞു.

 

You Might Also Like