; )
കേരള ബ്ലാസ്റ്റേഴ്‌സിനെ പ്രശംസിച്ച് ബദ്ധവൈരികളായ എടികെ മോഹന്‍ ബഗാന്‍ പ്രതിരോധ താരം പ്രഭിര്‍ ദാസ്. കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആരാധകരെയാണ് പ്രഭിര്‍ പ്രശംസകൊണ്ട് മൂടുന്നത്. എതിരാളി ആയിട്ട് പോലും ബ്ലാസ്‌റ്റേഴ്‌സ് ആരാധകരില്‍ നിന്ന് തനിക്ക് മികച്ച അനുഭവങ്ങളാണ് ഉണ്ടായതെന്ന് പ്രഭിര്‍ ദാസ് തുറന്ന് പറയുന്നു.
‘എല്ലാ ആരാധകരും മികച്ചവരാണ്. എന്നാല്‍ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധരെ ഏറെ ഞാനിഷ്ടപ്പെടുന്നു. ഞാന്‍ പുറത്തേക്കിറങ്ങുമ്പോഴെല്ലാം അവര്‍ എനിക്ക് വലിയ സ്‌നേഹമാണ് നല്‍കുന്നത്. കൂടെ നിന്ന് ചിത്രമെടുത്തോട്ടെയെന്നാലും അവര്‍ ചോദിക്കും. എന്നോട്ട് നല്ല രീതിയില്‍ സംസാരിക്കകും ചെയ്യും. അതിനാല്‍ തന്നെ കേരള ബ്ലാസ്‌റ്റേഴ്‌സ് ആരാധകരെ ഞാനേറെ ഇഷ്ടപ്പെടുന്നു. എടികെ മോഹന്‍ ബഗാന്‍ കഴിഞ്ഞാല്‍ അവരാണ് ഏറ്റവും നന്നായി പിന്തുണയ്ക്കുന്നത്’ പ്രഭീര്‍ പറയുന്നു.
എടികെയ്ക്കായി 46 മത്സരങ്ങള്‍ കളിച്ചിട്ടുളള താരമാണ് പ്രഭീര്‍ ദാസ്. 2016 മുതല്‍ ഐഎസ്എല്ലില്‍ എടികെയുടെ ജഴ്‌സി അണിയുന്ന താരം ഇന്ത്യയ്ക്കായും രണ്ട് മത്സരങ്ങളില്‍ പന്ത് തട്ടിയിട്ടുണ്ട്.
നേരത്തെ കേരള ബ്ലാസ്റ്റേഴ്‌സില്‍ കളിക്കാന്‍ തനിക്ക് ആഗ്രഹമുണ്ടെന്ന് മറ്റൊരു എടികെ താരമായ പ്രീതം കോട്ടാലും പറഞ്ഞിരുന്നു. തനിക്ക് ഭാവിയില്‍ കേരള ബ്ലാസ്റ്റേഴ്സില്‍ നിന്നും ഓഫര്‍ ലഭിച്ചാല്‍ തീര്‍ച്ചയായും മഞ്ഞപ്പടയുടെ ഭാഗമാകുമെന്നാണ് എടികെയുടെ പ്രധാന താരങ്ങളിലൊരാള്‍കൂടിയായ പ്രീതം കോട്ടാല്‍ പറയുന്നത്. കൊച്ചിയിലെ നിറഞ്ഞ കവിഞ്ഞ കേരളത്തിലെ കാണികള്‍ക്ക് മുന്നില്‍ കളിക്കുക വല്ലാത്തൊറു അനുഭവമായിരിക്കുമെന്നും കോട്ടാല്‍ കൂട്ടിചേര്‍ത്തു.