തന്നോട് തന്നെ നീതി കാണിക്കാന്‍ അവനായില്ല, അയാള്‍ അപൂര്‍ണ്ണനായിപ്പോയി!

പ്രണവ് തെക്കേടത്ത്

ഓര്‍മ്മയിലൊരു അണ്ടര്‍ 19 വേള്‍ഡ് കപ്പ് ഫൈനലുണ്ട്, അവിടെ എതിരാളികളായ പാകിസ്താനെതിരെ 8 ഓവറില്‍ 8 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റെടുക്കുന്ന പിയുഷ് ചൗളയെന്ന ഭാവി സ്പിന്നറുണ്ട്…

104 നോ മറ്റൊ പാകിസ്താനെ ഓള്‍ ഔട്ട് ആക്കി, മറ്റൊരു കിരീടം സ്വപ്നം കണ്ട ഇന്ത്യയെ അന്‍വര്‍ അലിയെന്ന പാക് ബൗളര്‍ എറിഞ്ഞിടുമ്പോള്‍ ബാറ്റുകൊണ്ട് 25 റണ്‍സ് സ്വന്തമാക്കി പൊരുതാന്‍ ശ്രമിക്കുന്ന ഒരു ഓള്‍ റൗണ്ടറുണ്ട്…….

പക്ഷെ ആ ശ്രമം വിഫലമാവുകയാണ്… പാകിസ്ഥാന്‍ ഇന്ത്യയെ തോല്പിക്കുകയാണ്.. ആ തോല്‍വിയിലും പിയുഷ് ചൗള ഒരു പ്രതീക്ഷയായിരുന്നു അയാളില്‍ അടങ്ങിയിരിക്കുന്ന ആ കഴിവുകള്‍ ശുഭ സൂചനയായിരുന്നു…

പിന്നീടയാള്‍ ഇന്ത്യന്‍ നാഷണല്‍ ടീമിലേക്ക് എത്തിപെടുന്നുണ്ട് ഇന്ത്യ സ്വന്തമാക്കിയ ട്വന്റി ട്വന്റി വേള്‍ഡ് കപ്പിലും, ഫിഫ്റ്റി ഓവര്‍ വേള്‍ഡ് കപ്പിലും ഭാഗമാവുന്നുണ്ട്… പക്ഷെ അയാള്‍ ഒരു ഇമ്പാക്ട് ഉണ്ടാക്കുന്നില്ല… അയാളുടെ ഗൂഗ്ലികള്‍ വിചാരിച്ചത്ര ഇന്റര്‍നാഷണല്‍ ലെവലില്‍ ശോഭിക്കുന്നില്ല…….

അപ്പോഴും അയാള്‍ ഐപിഎല്ലിലെ സ്ഥിര സാന്നിധ്യമായിരുന്നു കൊല്‍ക്കത്ത നേടിയ കപ്പുകളില്‍ അയാളും നിറഞ്ഞു നില്‍ക്കുന്നുണ്ട്… ഐപില്ലില്‍ കൂടുതല്‍ വിക്കെറ്റ് സ്വന്തമാക്കിയവരുടെ ലിസ്റ്റില്‍ അയാളുമുണ്ടെന്നാണ് കരുതുന്നത്….

പക്ഷെ എന്തൊ അയാള്‍ ഒരിക്കലും ആ കഴിവുകളോട് നീതി പുലര്‍ത്തിയിട്ടില്ല.. എന്നെ സംബന്ധിച്ചിടത്തോളം അയാള്‍ അപൂര്‍ണനാണ്… അയാളിലെ കഴിവുകള്‍ ഒരിക്കലും പൂര്‍ണതയില്‍ എത്തിയിട്ടില്ല…

ജന്മദിനാശംസകള്‍ പിയൂഷ് ചൗള

കടപ്പാട്: സ്‌പോട്‌സ് ഡിപ്പോര്‍ട്ട്‌സ്

You Might Also Like