ചരിത്രത്തിലാദ്യം, ധോണി കുറിച്ചത് തുല്യതയില്ലാത്ത നേട്ടങ്ങള്‍

മുഹമ്മദ് അലി ശിഹാബ്

ഐപിഎല്‍ ചരിത്രത്തിലാദ്യമായിട്ടാണത്രേ തുടര്‍ച്ചയായി രണ്ടു മത്സരങ്ങളില്‍ ഒരു താരം 300+ പ്രഹര ശേഷിയില്‍ 20+ റണ്‍സ് സ്‌കോര്‍ ചെയ്യുന്നത്..

എംഎസ് ധോണിയിന്നലെ മറ്റൊരു നേട്ടം കൂടി പേരിലോട്ട് ചേര്‍ത്തു, ‘വിക്കറ്റ് കീപ്പര്‍ ബാറ്റെറായി ഐപിഎല്ലില്‍ 5000 റണ്‍സ് തികക്കുന്ന ആദ്യ താരമെന്ന നേട്ടം..’

40 വയസ്സിന് ശേഷം മാത്രം ഐപിഎല്ലില്‍ 500 റണ്‍സ് പൂര്‍ത്തിയാക്കി ധോണിയിന്നലെ, ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ താരം..

ഈ ഐപിഎല്ലില്‍ ധോണിയിത് വരെ 34 പന്തില്‍ നേടിയത് 87 റണ്‍സ്, 8 സിക്‌സറുകളും 7 ഫോറുകളും. അതില്‍ 20ാം ഓവറില്‍ മാത്രം നേടിയത് 16 പന്തില്‍ 57 റണ്‍സ്..

ധോണി ഐപിഎല്ലില്‍ അവസാന രണ്ടോവറുകളില്‍ നേടിയ ബൗണ്ടറികളുടെ എണ്ണം 215, രണ്ടാമതുള്ള താരത്തേക്കാള്‍ 105 എണ്ണം കൂടുതല്‍..

20ാം ഓവറില്‍ മാത്രം ധോനിയുടെ പേരിലുള്ളത് 65 സിക്‌സേഴ്‌സ്, രണ്ടാമതുള്ള താരം നേടിയത് 33 സിക്‌സറുകള്‍..

FINISHER..!

You Might Also Like