ബ്ലാസ്റ്റേഴ്‌സിന് അടുത്ത തിരിച്ചടി, ആ വിദേശ താരം ഇന്ത്യ വിട്ടു

Image 3
FootballISL

കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് വരുമെന്ന പ്രതീക്ഷിച്ച എടികെ പ്രതിരോധ താരം വിക്ടര്‍ മോങ്കില്‍ ഇന്ത്യ വിട്ടു. തന്റെ പഴയ ക്ലബിലേക്ക് മോങ്കില്‍ കൂടുമാറിയിരിക്കുന്നത്. ജോര്‍ജിയന്‍ ഫസ്റ്റ് ഡിവിഷന്‍ ക്ലബ്ബായ എഫ്‌സി ഡിനാമോ ടിബിലിസിയിലേക്കാണ് മോങ്കില്‍ മടങ്ങിപ്പോയത്.

കഴിഞ്ഞ സീസണില്‍ എടികെയെ ഐഎസ്എല്‍ കിരീട വിജയത്തിലെത്തിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച താരമാണ് വിക്ടര്‍ മോങ്കില്‍. സീസണിന് പകുതിയിലെത്തിയ താരം തകര്‍പ്പന്‍ പ്രകടനമാണ് എടികെയ്ക്കായി കാഴ്ച്ചവെച്ചത്. എടികെ താരമായ ജോണ്‍ ജോണ്‍സനേറ്റ പരിക്കാണ് മോങ്കിലിന് ഇന്ത്യയിലേക്ക് വഴി തുറന്നത്.

നേരത്തെ കേരള ബ്ലാസ്‌റ്റേഴ്‌സും വിക്ടര്‍ മോങ്കിലും തമ്മില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു. ഇതിനിടെയാണ് മോങ്കില്‍ തന്റെ പഴയ ക്ലബിലേക്ക് തന്നെ തിരികെ പോകാന്‍ തീരുമാനിച്ചത്. 2018 സീസണില്‍ ഡിനാമോയോടൊപ്പം കളിച്ച ഇരുപത്തിയെട്ടുകാരന്‍ ടീമിനോടൊപ്പം ലീഗ് കപ്പ് സ്വന്തമാക്കി യിരുന്നു.

റിയല്‍ വല്ലഡോലിഡ് ക്ലബ്ബിന്റെ ബി ടീമിന് വേണ്ടി കളിച്ച വിക്ടര്‍ മോങ്കില്‍ പിന്നീട് 2011-12 സീസണില്‍ അവരുടെ സീനിയര്‍ ടീമിന് വേണ്ടി 7 മത്സരങ്ങള്‍ കളിച്ചു.

പിന്നീട് അത്ലറ്റികോ മാഡ്രിഡ് ബി ടീമിന് വേണ്ടി 2 വര്‍ഷം കളിക്കുകയും ചെയ്തു. മുന്‍ സ്പെയിന്‍ അണ്ടര്‍ 17 ദേശിയ താരമായ വിക്ടര്‍, സ്പാനിഷ് ലോവര്‍ ഡിവിഷന്‍ ക്ലബ്ബ്കളായ ലെവാന്റെ ബി, ആല്‍ക്കൊയാനൊ, പോന്റെവെദ്ര തുടങ്ങിയ ടീമുകള്‍ക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്.