സ്മിത്തും മക്ഗര്‍ഗും പുറത്തും, ഓസ്‌ട്രേലിയയുടെ ലോകകപ്പ് ടീം പ്രഖ്യാപിച്ചു

Image 3
CricketCricket News

ടി20 ലോകകപ്പിനുള്ള ഓസ്‌ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു. പ്രധാന ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സന് പകരം ഓള്‍ റൗണ്ടര്‍ മിച്ചല്‍ മാര്‍ഷാണ് ഓസ്‌ട്രേലിയന്‍ ടീമിനെ നയിക്കുന്നത്. പാറ്റ് കമ്മിന്‍സ്, ടിം ഡേവിഡ്, ഡേവിഡ് വാര്‍ണര്‍, ഗ്ലെന്‍ മാക്സ്വെല്‍ തുടങ്ങിയ പ്രമുഖ താരങ്ങള്‍ ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്.

എന്നാല്‍ വെറ്ററല്‍ താരം സ്റ്റീവ് സ്മിത്തിനെയും യുവ ബാറ്റിംഗ് സെന്‍സേഷന്‍ ജേക്ക്് ഫ്രേസണ്‍ മക്ഗര്‍ക്കിനേയും ടി20 ടീമിലേക്ക് പരിഗണിച്ചില്ല. പേസര്‍ ജേസണ്‍ ബെറന്‍ഡോഫ്, ഓള്‍ റൗണ്ടര്‍ മാറ്റ് ഷോര്‍ട്ട് എന്നിവരും ടീമില്‍ നിന്ന് പുറത്തായി. മാര്‍ക്കസ് സ്റ്റോയ്‌നിസും കാറൂണ്‍ ഗ്രീനും ടീമില്‍ തുടരും.

ജൂണ്‍ ആറിന് ഒമാനെതിരെയാണ് ഓസ്‌ട്രേലിയന്‍ സംഘത്തിന്റെ ആദ്യ മത്സരം. ?ഗ്രൂപ്പ് ബിയില്‍ ഇം?ഗ്ലണ്ട്, നമീബിയ, സ്‌കോട്‌ലാന്‍ഡ് ടീമുകള്‍ക്കെതിരെയും ഓസ്‌ട്രേലിയ മത്സരിക്കും. നിലവിലെ ഏകദിന ലോകകപ്പിനൊപ്പം ട്വന്റി 20 ലോകകപ്പും സ്വന്തമാക്കുകയാണ് മിച്ചല്‍ മാര്‍ഷിന്റെയും സംഘത്തിന്റെയും ലക്ഷ്യം.

ഓസ്‌ട്രേലിയന്‍ ടീം: മിച്ചല്‍ മാര്‍ഷ് (ക്യാപ്റ്റന്‍), ആഷ്ടണ്‍ അഗര്‍, പാറ്റ് കമ്മിന്‍സ്, ടിം ഡേവിഡ്, നഥാന്‍ എല്ലീസ്, കാമറൂണ്‍ ?ഗ്രീന്‍, ജോഷ് ഹേസല്‍വുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇം?ഗ്ലീസ്, ഗ്ലെന്‍ മാക്സ്വെല്‍, മിച്ചല്‍ സ്റ്റാര്‍ക്, മാര്‍ക്കസ് സ്റ്റോയിന്‍സ്, മാത്യൂ വേഡ്, ആദം സാബെ, ഡേവിഡ് വാര്‍ണര്‍.