ഇവിടെ നരെയെന്‍ ദുരന്തന്‍, സ്വന്തമാക്കിയത് മൂന്ന് മുട്ടകള്‍, മോഡി സ്‌റ്റേഡിയം കെകെആറിനെ പേടിപ്പിക്കുന്നു

ഐപിഎല്ലിലെ ആദ്യ പ്ലേ ഓഫ് പോരാട്ടത്തിന് ഇന്ന് തുടക്കമാകുകയാണല്ലോ. പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും രണ്ടാമതെത്തിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദും തമ്മിലാണ് ഇന്നത്തെ പോരാട്ടം. മത്സരം ജയിച്ച് നേരിട്ട് ഫൈനലില്‍ പ്രവേശിക്കാനാണ് ഇരുടീമും ലക്ഷ്യമിടുന്നത്.
അതെസമയം സീസണില്‍ ഇതുവരെ തകര്‍ത്തടിച്ച സുനില്‍ നരെയ്‌നും ഇംഗ്ലണ്ട് താരം ഫിള്‍ സാള്‍ട്ടുമാണ് കൊല്‍ക്കത്തക്ക് വെടിക്കെട്ട് തുടക്കങ്ങള്‍ നല്‍കിയത്. എന്നാല്‍ ഫില്‍ സാള്‍ട്ട് ഇംഗ്ലണ്ടിലേക്ക് മടങ്ങിയതിനാല്‍ ഇന്ന് സുനില്‍ നരെയ്‌നിലാവും കൊല്‍ക്കത്തയുടെ പ്രതീക്ഷകളത്രയും.
പക്ഷെ ബാറ്ററെന്ന നിലയില്‍ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം സുനില്‍ നരെയ്‌ന് ഒട്ടും സുഖകരമായ ഓര്‍മകളല്ല സമ്മാനിക്കുന്നത്. നരേന്ദ്ര മോഡി സ്‌റ്റേഡിയത്തില്‍ ഇതിനോടകം മൂന്ന് മത്സരം നരെയെന്‍ കളിച്ചിട്ടുണ്ടെങ്കിലും ഇതുവരെ അക്കൗണ്ട് തുറക്കാന്‍ നരെയ്‌ന് ആയിട്ടില്ല. കളിച്ച മൂന്ന് മത്സരങ്ങളില്‍ മൂന്നിലും പൂജ്യത്തിന് പുറത്തായതാണ് ചരിത്രം.
12 ഇന്നിംഗ്‌സില്‍ 461 റണ്‍സുമായി കൊല്‍ക്കത്തയുടെ ഏറ്റവും വലിയ റണ്‍വേട്ടക്കാരനായി നില്‍ക്കുമ്പോഴാണ് നരെയ്‌നെ ഈ ദുര്‍വിധി വേട്ടയാടുന്നത്.
അതേസമയം, ബൗളറെന്ന നിലയില്‍ നരെയ്‌ന് അഹമ്മദാബാദില്‍ മികച്ച റെക്കോര്‍ഡുണ്ട്. നാലു മത്സരങ്ങളില്‍ ഏഴ് വിക്കറ്റെടുത്ത നരെയ്ന്‍ കഴിഞ്ഞ വര്‍ഷം ഗുജറാത്തിനെതിരെ 33 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തിരുന്നു.