ഹെഡ് കോച്ചാകാന്‍ താല്‍പര്യം പ്രകടിപ്പിച്ച് ഇന്ത്യന്‍ സര്‍പ്രൈസ് താരവും

Image 3
CricketFeaturedTeam India

ഇന്ത്യന്‍ ഹെഡ് കോച്ചാകാന്‍ താല്‍പര്യം പ്രകടിപ്പിച്ച് മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗും. അവസരം നല്‍കുകയാണെങ്കില്‍ ഇന്ത്യയുടെ കോച്ച് ആകാന്‍ താന്‍ തയ്യാറാണെന്ന് ഹര്‍ഭജന്‍ സിംഗ് അറിയിച്ചു.

‘ഞാന്‍ കോച്ചാകാന്‍ അപേക്ഷിക്കുമോയെന്ന് അറിയില്ല. ആളുകളെ മാനേജു ചെയ്യുക എന്നതാണ് ഇന്ത്യന്‍ കോച്ചിന്റെ യോഗ്യത. അല്ലാതെ കളിക്കാരെ ഡ്രൈവ് ഷോട്ടും പുള്‍ ഷോട്ടും പഠിപ്പിക്കുക എന്നതല്ല. അവര്‍ക്കത് നന്നായി അറിയാം. കളിക്കാര്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കിയാല്‍ മാത്രം മതി” ഹര്‍ഭജന്‍ പറഞ്ഞു.

തനിക്കതിന് അവസരം നല്‍കുകയാണെങ്കില്‍ താന്‍ സന്തോഷ പൂര്‍വ്വം ആ ചുമതല ഏറ്റെടുക്കുമെന്നും ഹര്‍ഭജന്‍ പറഞ്ഞു.

ടി20 ലോകകപ്പിന് ശേഷമാകും ഇന്ത്യ പുതിയ ഹെഡ് കോച്ചിനെ നിയമിക്കുക. 2024 ജൂണ്‍ മുതല്‍ 2027 ഡിസംബര്‍ വരെയാണ് പുതിയ കോച്ചിന്റെ കാലവധി. കഴിഞ്ഞ ദിവസമാണ് ബിസിസിഐ പുതിയ കോച്ചിനുളള അപേക്ഷ ക്ഷണിച്ചത്.

രാഹുല്‍ ദ്രാവിഡിന്റെ പിന്‍ഗാമിയായി ആദ്യ പരിഗണന ഫ്‌ളെമിംഗിനാണ് ബിസിസിഐ നല്‍കിയിരിക്കുന്നത്. എന്നാല്‍ മുന്‍ ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ 2027 വരെ ഇന്ത്യയുടെ പരിശീലകനാകുന്നതില്‍ അത്ര താല്‍പര്യം പ്രകടിപ്പിക്കുന്നില്ല. ഇന്ത്യന്‍ ടീമിനൊപ്പം എല്ലാ വര്‍ഷവും 10 മാസം തുടരുക എന്നതാണ് ഫ്‌ളെമിംഗിനെ പിന്നോട്ട് വലിപ്പിക്കാന്‍ കാരണം.