വെടിക്കെട്ട് പൂരമുണ്ടാകും, ആദ്യം ബാറ്റിംഗ് തെരഞ്ഞെടുത്ത് ഹൈദരാബാദ്, സര്‍പ്രൈസ് നീക്കം

ഐപിഎല്‍ ആദ്യ ക്വാളിഫയറില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ സണ്‍റൈസസ് ഹൈദരാബാദ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ സണ്‍റൈസസ് ഹൈദരാബാദ് നായകന്‍ പാറ്റ് കമ്മിന്‍സന്‍ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ഗുജറാത്തിലെ നരേന്ദ്ര മോഡി സ്‌റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.
കുറച്ച് വര്‍ഷങ്ങളായി തങ്ങള്‍ ഫൈനല്‍ കളിച്ചിട്ടില്ലെന്നും അതിനാല്‍ തന്നെ കളിക്കാരെല്ലാം അങ്ങോട്ടേയ്ക്ക് എത്താനുളള ആവേശത്തിലാണെന്നും ടോസിടല്‍ വേളയല്‍ സണ്‍റൈസസ്് ഹൈദരാബാദ് നായകന്‍ പാറ്റ് കമ്മിന്‍സണ്‍ പറഞ്ഞു. ലീഗ് റൗണ്ടില്‍ പഞ്ചാബിനെതിരെ കഴിഞ്ഞ മത്സരം കളിച്ച അതേടീം തന്നെയാണ് ഈ മത്സരവും കളിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആദ്യം പന്തെറിയാനായിരുന്നു തങ്ങള്‍ ഇഷ്ടപ്പെട്ടതെന്ന് കൊല്‍ക്കത്തന്‍ നായകന്‍ ശ്രേയസ് അയ്യര്‍ ടോസിടല്‍ വളയില്‍ പറഞ്ഞു. തങ്ങള്‍ ഇപ്പോള്‍ നടക്കുന്ന കാര്യങ്ങളെ കുറിച്ചാണ് ചിന്തിക്കുന്നതെന്നും മുമ്പ് എന്ത് നടന്നു എന്നതിനെ കുറിച്ച് ആലോചിക്കുന്നില്ലെന്നും ശ്രേയസ് കൂട്ടിച്ചേര്‍ത്തു. കൊല്‍ക്കത്തയും ടീമില്‍ യാതൊരു മാറ്റവും വരുത്തിയിട്ടില്ല.
ഇന്നത്തെ മത്സരം ജയിക്കുന്ന ടീം നേരിട്ട് ഫൈനലിലേക്ക് യോഗ്യത നേടുമ്പോള്‍ തോക്കുന്ന ടീം എലിമിനേറ്ററില്‍ ജയിക്കുന്ന ടീമുമായി വീണ്ടും കളിയ്ക്കും.
ടീം
KKR: 1 Sunil Narine, 2 Rahmanullah Gurbaz (wk), 3 Shreyas Iyer (capt), 4 Venkatesh Iyer, 5 Rinku Singh, 6 Andre Russell, 7 Ramandeep Singh, 8 Mitchell Starc, 9 Vaibhav Arora, 10 Harshit Rana, 11 Varun Chakravarthy
KKR Impact Players: Anukul Roy, Manish Pandey, Nitish Rana, KS Bharat, Sherfane Rutherford
SRH 1 Travis Head, 2 Abhishek Sharma, 3 Rahul Tripathi, 4 Nitish Kumar Reddy, 5 Heinrich Klaasen (wk), 6 Shahbaz Ahmed, 7 Abdul Samad, 8 Pat Cummins (capt), 9 Bhuvneshwar Kumar, 10 Vijayakanth Viyaskanth, 11 T Natarajan
SRH Impact Player: Umran Malik, Sanvir Singh, Glenn Phillips, Washington Sundar, Jaydev Unadkat