8-2 പ്രതീക്ഷിച്ചില്ല, കൂറ്റന്‍ ജയം പ്രതീക്ഷിച്ചിരുന്നെന്ന് ലെവൻഡോവ്സ്‌കി

ചാമ്പ്യൻസ്‌ലീഗ് ക്വാർട്ടർഫൈനലിൽ  ബയേണിനെതിരെ ബാഴ്‌സക്ക് എട്ടുഗോളിന്റെ  വമ്പൻ  തോൽവിയാണേറ്റു വാങ്ങേണ്ടി വന്നത്. എന്നാൽ ആ  മത്സരത്തിൽ ബാഴ്‌സയെ വലിയ രീതിയിൽ തന്നെ തോൽപ്പിക്കുമെന്ന് തങ്ങൾക്ക് മുമ്പേ  അറിയാമായിരുവെന്ന്  വെളിപ്പെടുത്തിയിരിക്കുകയാണ് സൂപ്പർ താരം റോബർട്ട്‌ ലെവൻഡോവ്സ്കി.

കഴിഞ്ഞ ദിവസം ഓനെറ്റ് എന്ന മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ലെവൻഡോവ്സ്കി ബാഴ്സയുമായുള്ള മത്സരത്തെക്കുറിച്ച് വെളിപ്പെടുത്തിയത്.

8-2 പ്രതീക്ഷിച്ചിരുന്നില്ല എന്നും പലരും പറഞ്ഞത് 5-1 ആയിരിക്കുമെന്നാണ് കരുതിയതെന്നും ലെവൻഡോവ്സ്‌കി അഭിപ്രായപ്പെട്ടു. ഈ വർഷത്തെ ബാലൺ ഡിയോർ താൻ അർഹിച്ചിരുന്നെന്നും ലെവൻഡോവ്സ്കി കൂട്ടിച്ചേർത്തു. ഒരു താരത്തിന് ബാലൺ ഡിയോർ കിട്ടാനർഹമായതെല്ലാം താൻ ഈ സീസണിൽ ചെയ്തിട്ടുണ്ടെന്നും ലെവൻഡോവ്സ്കി ചൂണ്ടിക്കാണിക്കുന്നു.

“മത്സരത്തിന് മുമ്പ് തന്നെ ബാഴ്സലോണയെ തോൽപ്പിക്കാൻ കഴിയുമെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. ഞങ്ങളിൽ പലരും പറഞ്ഞത് സ്കോർ 5-1 ആവുമെന്നാണ്. പക്ഷെ 8-2 ആണായത്. രണ്ടും വിത്യാസമുണ്ട്. മത്സരത്തിന് മുമ്പ് ഗ്നാബ്രിയും കിമ്മിച്ചും ഈ മത്സരം ജയിക്കുമോ എന്ന് എന്നോട് ചോദിച്ചിരുന്നില്ല. എന്നാൽ അവർ എന്നോട് ഈ ചാമ്പ്യൻസ് ലീഗ് നേടുമോ എന്ന് ചോദിച്ചപ്പോൾ ഞാൻ അതേ എന്ന് ഉത്തരം നൽകി.

“ഈ വർഷത്തെ ബാലൺ ഡിയോർ ഞാൻ അർഹിച്ചതാണ്. ഞങ്ങൾ ഞങ്ങൾക്ക് സാധ്യമായതെല്ലാം വിജയിച്ചു. എല്ലാ കോമ്പിറ്റീഷനിലും ഞാനായിരുന്നു ഏറ്റവും കൂടുതൽ ഗോളുകൾ നേടിയത്. ഒരു താരത്തിന് അവാർഡ് നേടാനായതെല്ലാം ഞാൻ നേടിയിട്ടുണ്ട്. റയൽ മാഡ്രിഡിൽ നിന്ന് ഓഫർ വന്നിരുന്നു. എന്നാൽ ഞാൻ ബയേണിനെ പിന്തുണക്കുകയായിരുന്നു. ഞാൻ ക്ലബിന്റെ പ്രോജക്ടിനെ പിന്തുണച്ചു” ലെവൻഡോവ്സ്‌കി അഭിമുഖത്തിൽ പറഞ്ഞു.

You Might Also Like