സഹതാരത്തെ പരസ്യമായി പരിഹസിച്ച് വിരാട് കോഹ്ലി, ഛേത്രി പോലും അമ്പരന്ന് പോയി

ഇന്ത്യന്‍ യുവതാരം യുസ് വേന്ദ്ര ചഹലിനെ ട്രോളികൊന്ന് നായകന്‍ വിരാട് കോഹ്ലി. ഇന്ത്യന്‍ ഫുട്ബോള്‍ താരം സുനില്‍ ചേത്രിയുമൊത്ത് നടത്തിയ ലൈവ് വീഡിയോക്കിടെയാണ് ചഹലിനെ കോഹ്ലി പരിഹാസം കൊണ്ട് മൂടിയത്.

ലൈവിനിടെ ഹലോ ഭയ്യാസ് എന്നൊരു കമന്റുമിട്ടാണ് ചാഹലെത്തിയത്. പിന്നാലെയാണ് ഛേത്രിയെ പോലും അമ്പരപ്പിച്ച് കോഹ്ലിയുടെ രൂക്ഷ പരിഹാസം പുറത്ത് വന്നത്.

‘ഛേത്രി ഒരു കാര്യം ശ്രദ്ധിക്കൂ. ചാഹലിന് ഒരു പിരി അയഞ്ഞിരിക്കുകയാണ്. ഇവന്‍ എല്ലായിടത്തും വലിഞ്ഞ് കയറും. ആരെങ്കിലും സംസാരിക്കുന്നത് കാണാന്‍ കാത്തിരിക്കുകയാണ് അവന്‍ വലിഞ്ഞുകയറാന്‍. ലോക്ക്ഡൗണ്‍ കഴിയുന്ന ദിവസം ഇവന്‍ ടിക് ടോക്കും ഓണാക്കി റോഡിലൂടെ ഓടും. അവന് എന്തോ സംഭവിച്ചിട്ടുണ്ട്. അവന്റെ ശരീരത്തിനുള്ള ഷോട്ട്സര്‍ക്യൂട്ട് ഉണ്ടായിട്ടുണ്ട്. പലതും അയഞ്ഞ് കിടക്കുകയാണ്.” കോഹ്ലി പറഞ്ഞ. ഇതുകേട്ട് ചേത്രിയിക്ക് ചിരിയടക്കാന്‍ കഴിഞ്ഞില്ല.

ഐപിഎല്ലിലും കോഹ്ലിക്ക് കീഴില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരാണ് ചാഹല്‍ കളിക്കുന്നത്. അടുത്തിടെ വിന്‍ഡീസ് വെറ്ററന്‍താരം ക്രിസ് ഗെയ്ല്‍ നീയൊരു ശല്യക്കാരനാണെന്ന് പരിഹാസത്തോടെ പറഞ്ഞിരുന്നു.

You Might Also Like