കേരളത്തിന് സര്‍പ്രൈസ് ഒളിപ്പിച്ച് ബ്ലാസ്റ്റേഴ്‌സിന്റെ ഹോം ജഴ്‌സി പുറത്ത്

പുതിയ സീസണ്‍ ഹീറോ ഐഎസ്എലിനുള്ള കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ജഴ്‌സി കിറ്റ് പുറത്തിറക്കി. 1973ലെ സന്തോഷ് ട്രോഫി കേരള ടീമിന് ആദരം അര്‍പ്പിച്ചുള്ള ജഴ്‌സിയാണ്. കേരളത്തിന് ആദ്യമായി സന്തോഷ് ട്രോഫി കിരീടം നല്‍കിയ സംഘമാണിത്. 1973ലെ വിജയാഘോഷത്തിനൊപ്പം അവര്‍ക്കുള്ള ആദരമായി എല്ലാ ജഴ്‌സിയിലും 1973 എന്ന് ആലേഖനം ചെയ്യും. ഇതണിഞ്ഞായിരിക്കും കേരള ബ്ലാസ്റ്റേഴ്‌സ് ഈ സീസണിലെ എല്ലാ ഹോം മത്സരങ്ങളിലും ഇറങ്ങുക.

ടീമിന്റെ ഫുട്‌ബോളിനോടുളള അടങ്ങാത്ത അഭിനിവേശത്തെ പ്രതിനിധീകരിക്കുന്ന മഞ്ഞനിറമാണ് ആദ്യകിറ്റിലും. കേരളത്തിന്റെ പാരമ്പര്യത്തില്‍ അഭിമാനിക്കുന്നു.

ഈ മാറ്റമില്ലാത്ത മഞ്ഞയ്‌ക്കൊപ്പം , കൊമ്പനും പരിപാലിക്കപ്പെടുന്നു. ഇത് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ അഭിമാനത്തെ സൂചിപ്പിക്കുന്നു. ജഴ്‌സിയുളള ഇടതുവശത്തുള്ള നീലനിറം കൊമ്പന്റെ കൊമ്പുകളെ പ്രതിനിധീകരിക്കുന്നു. കൊമ്പന്റെ കണ്ണുകളുടെ രൂപമാണ് ജഴ്‌സിയുടെ സ്‌കിന്‍ പാറ്റേണിന് പ്രചോദനം.

ഈ ചരിത്രപരമായ കൂട്ടുകെട്ടിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനം. കേരളത്തിന്റെ ഫുട്‌ബോളിന് അത്ഭുതകരമായ സ്വാധീനമുണ്ടാക്കിയ പ്രതിഭകളെ ആദരിക്കുന്നതിലും അഭിമാനമുണ്ട്. ഈ ജഴ്‌സി എല്ലാത്തിന്റെയും ഒരു അടയാളമാണ് സിക്‌സ് ഫൈവ് സിക്‌സ് സിഇഒ അമ്പര്‍ അനേജ പറഞ്ഞു.

Photo by Shibu Nair P for KBFC
Kerala Blasters Footbal Club ISL – 2021 – 2022

എന്നെ സംബന്ധിച്ചടുത്തോളം ഇത് ഏറെ വിശേഷപ്പെട്ടതാണ്. കാരണം കേരളത്തിന്റെ ഫുട്‌ബോള്‍ വികസനത്തിന് ഞങ്ങള്‍ പ്രതിഞ്ജാബദ്ധരായപ്പോള്‍ ഞങ്ങള്‍ക്കറിയാമായിരുന്നു കേരളത്തിന് മഹത്തായ ഫുട്‌ബോള്‍ പാരമ്പര്യമുണ്ടെന്നും അതിനെ ബഹുമാനിക്കണമെന്നും. ഈ വര്‍ഷം ഞങ്ങള്‍ ഈ മഞ്ഞ കവചം ധരിക്കുമ്പോള്‍ 1973ലെ മഹത്തായ കളിക്കാരുടെ ചൈതന്യം ഞങ്ങളില്‍ നിറയും കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഡയറക്ടര്‍ നിഖില്‍ ഭരദ്വാജ് പറഞ്ഞു.

ഹീറോ ഐഎസ്എല്‍ 2021-22 ആരംഭിക്കുന്നതിന് മുമ്പ് രണ്ടാമത്തെയും മൂന്നാമത്തെയും കിറ്റുകള്‍ ക്ലബ്ബ് അനാവരണം ചെയ്യും.

 

 

You Might Also Like