ഭുംറയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്, ചഹലിന്റെ പ്രതികാരമുണ്ടാകും, പര്‍പ്പിള്‍ ക്യാപ്പ് പോരാട്ടം മറ്റൊരു തലത്തില്‍

ഐപിഎല്‍ പര്‍പ്പിള്‍ ക്യാപ്പിനുള്ള പോരാട്ടം മറ്റൊരു തലത്തിലേക്ക്. പഞ്ചാബ് കിംഗ്‌സിനെതിരെ തകര്‍പ്പന്‍ ബൗളിംഗ് പ്രകടനം പുറത്തെടുത്തപ്പോള്‍ മുംബൈ ഇന്ത്യന്‍സ് പേസര്‍ ജസ്പ്രിത് ഭുംറ പര്‍പ്പിള്‍ ക്യാപ്പ് പോരാട്ടത്തില്‍ ഒറ്റക്ക് മുന്നിലെത്തി.

പഞ്ചാബിനെതിരെ മത്സരത്തില്‍ മൂന്ന് വിക്കറ്റുകളാണ് ഭുംറ വീഴ്ത്തിയത്. ഇതോടെ ഈ ഐപിഎല്ലില്‍ ഭുംറയുടെ വിക്കറ്റ് നേട്ടം 13 ആയി ഉയര്‍ന്നു. 12.85 ശരാശരിയില്‍ ആണ് ഭുംറ 13 വിക്കറ്റുകള്‍ കൊയ്തിരിക്കുന്നത്. ഈ ഐപിഎല്ലില്‍ ഇതുവരെ 28 ഓവറുകള്‍ പൂര്‍ത്തിയാക്കിയ ഭുംറ 168 പന്തുകളില്‍ 167 റണ്‍സ് മാത്രമാണ് റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തിരിക്കുന്നത്. ഐപിഎല്ലില്‍ അപൂര്‍വ്വമായി മാത്രം സംഭവിക്കുന്ന അഞ്ച് വിക്കറ്റ് നേട്ടവും ഒരു തവണ ഭുംറ നേടി.

ഭുംറയുടെ കുതിപ്പില്‍ തകര്‍ന്നത് ഇതുവരെ പര്‍പ്പിള്‍ ക്യാപ്പ് ഹോള്‍ഡറായ രാജസ്ഥാന്‍ റോയല്‍സ് താരം യുസ് വേന്ദ്ര ചഹലാണ്. ചഹല്‍ രണ്ടാം സ്ഥാനത്തേയ്ക്കാണ് വീണത്. ഏഴ് മത്സരങ്ങളില്‍ 12 വിക്കറ്റാണ് ചാഹല്‍ വീഴ്ത്തിയത്. ശരാശരി 18.08. 26 ഓവറുകള്‍ താരം പൂര്‍ത്തിയാക്കി. 156 പന്തുകില്‍ 217 റണ്‍സാണ് ചാഹല്‍ വിട്ടുകൊടുത്തത്.

ഈ പട്ടികയില്‍ മൂന്നാം സ്ഥാനത്തും ഒരു മുംബൈ താരമാണ് ഉളളത്. 12 വിക്കറ്റുകള്‍ ഇതിനോടകം സ്വന്തമാക്കിയ ദക്ഷിണാഫ്രിക്കന്‍ താരം ജോറാള്‍ഡ് കോട്‌സ്വീയാണ് മൂന്നാം സ്ഥാനത്ത്. എന്നാല്‍ ശരാശരി പരിഗണിക്കുമ്പോഴാണ് ചാഹല്‍ മുന്നിലായത്.

പത്ത് വിക്കറ്റുകള്‍ വീതമുള്ള ഖലീല്‍ അഹമ്മദ് (ഡല്‍ഹി കാപിറ്റല്‍സ്), കഗിസോ റബാദ (പഞ്ചാബ് കിംഗ്സ്), സാം കറന്‍ (പഞ്ചാബ് കിംഗ്സ്), മുസ്തഫിസുര്‍ റഹ്മാന്‍ (ചെന്നൈ സൂപ്പര്‍ കിംഗ്സ്), ഹര്‍ഷല്‍ പട്ടേല്‍ (പഞ്ചാബ് കിംഗ്സ്) എന്നിവര്‍ യഥാക്രമം നാല് മുതല്‍ എട്ട് വരെയുള്ള സ്ഥാനങ്ങളില്‍. ഒമ്പത് വിക്കറ്റ് വീതമുള്ള പാറ്റ് കമ്മിന്‍സും അര്‍ഷ്ദീപ് സിംഗും ഒമ്പതും പത്തും സ്ഥാനങ്ങളിലാണ്.

 

You Might Also Like