പുതിയ ഐഎസ്എല്‍ ടീം വരുന്നു, അപേക്ഷ ക്ഷണിച്ച് സംഘാടകര്‍

Image 3
FootballISL

കൊല്‍ക്കത്തന്‍ വമ്പന്‍മാരായ ഈസ്റ്റ് ബംഗാളിന് ഐഎസ്എല്‍ കളിക്കാന്‍ വഴിയൊരുങ്ങു. ഇതിന്റെ ഭഗമായി ഐഎസ്എല്‍ ഏഴാം സീസണിലേക്ക് ഒരു ടീമിനെ കൂടി ഉള്‍പ്പെടുത്താന്‍ ഐഎസ്എല്‍ സംഘാടകരായ ഫുട്‌ബോള്‍ സ്‌പോട്‌സ് ഡെവല്‍പ്പുമെന്റ് തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ആറ് നഗരങ്ങളില്‍ നിന്ന് ഐഎസ്എല്ലില്‍ പങ്കെടുക്കാന്‍ താല്‍പര്യമുളള ക്ലബുകളെ ലേലത്തിനായി ഔദ്യോഗികമായി ക്ഷണിച്ചു.

ഇതോടെ ഐഎസ്എല്‍ ഏഴാം സീസണില്‍ 11 ടീമുകള്‍ ഉണ്ടാകുമെന്ന് ഉറപ്പായി. ഡല്‍ഹി, ലുധിയാന, അഹമ്മദാബാദ്, കൊല്‍ക്കത്ത, സില്ലിഗുരി, ഭോപ്പാല്‍ തുടങ്ങിയ ആറ് നഗരങ്ങളില്‍ നിന്നുമാണ് ബിഡ്ഡുകള്‍ എഫ്എസ്ഡിഎല്‍ ക്ഷണിച്ചത്.

ബിഡിഡിലേക്ക് യോഗ്യത നേടുന്നതിന് നിരവധി മാനദണ്ഡങ്ങളും പുതുതായി വരുന്ന ക്ലബ് നിറവേറ്റണ്ടതുണ്ട്. ഇതോടെ ഈ മാനദണ്ഡങ്ങള്‍ നിറവേറ്റാന്‍ കഴിയുന്ന ഏക ടീമായി ഈസ്റ്റ് ബംഗാള്‍ മാറിയേക്കും.

താല്പര്യമുള്ള ക്ലബ്ബുകള്‍ സെപ്റ്റംബര്‍ 14 ന് പൂര്‍ണ ബിഡ് സമര്‍പ്പിക്കണമെന്നാണ് രേഖയില്‍ പറയുന്നത്.പുതിയ ടീമിനെ ഉള്‍പ്പെടുത്തുന്ന പ്രക്രിയ ഈ മാസം അവസാനിക്കുന്നതിനുമുമ്പ് പൂര്‍ത്തിയാകുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു.

പങ്കെടുക്കുന്ന എല്ലാ ടീമുകളും ഒക്ടോബര്‍ ഒന്ന് മുതല്‍ 10 വരെ പ്രീ സീസണ്‍ ആരംഭിക്കും. കോവിഡ് കാരണം ഗോവയിലാണ് ഇപ്രാവശ്യത്തെ ഐപിഎല്‍ നടക്കുന്നത്.. കൃത്യമായ ബയോ സെക്യൂര്‍ ബബിളിനുളളിലായിരിക്കും ഐഎസ്എള്‍ മത്സരങ്ങള്‍ നടക്കുക.