മാഞ്ചസ്റ്റര്‍ താരം ഐഎസ്എല്ലിലേക്ക്, സ്വന്തമാക്കാന്‍ പടവെട്ടി ഇന്ത്യന്‍ ക്ലബുകള്‍

മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി പന്തുതട്ടിയിട്ടുളള ജപ്പാന്‍ താരം കഗാവയെ സ്വന്തമാക്കാന്‍ പല ഐ എസ് എല്‍ ക്ലബുകളും ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്. പ്രമുഖ സ്‌പോര്‍ട്‌സ് ലേഖകനായ മാര്‍കസ് മെഗുലാവോ ആണ് കഗാവയ്ക്കായി ഇന്ത്യന്‍ ക്ലബുകള്‍ വലവിരിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്യുന്നത്.

കഗാബയുമായി കഴിഞ്ഞ ഒരു മാസത്തോളമായി പല ഇന്ത്യന്‍ ക്ലബുകളും ചര്‍ച്ച നടത്തുന്നുണ്ട്. എന്നാല്‍ വലിയ തുക നല്‍കേണ്ടി വരുമെന്നതിനാല്‍ ചര്‍ച്ചകള്‍ അടുത്ത ഘട്ടത്തിലേക്ക് ഇതുവരെ പോയിട്ടില്ല.

ഇപ്പോള്‍ സ്പാനിഷ് ക്ലബായ റയല്‍ സരഗോസയിലാണ് കഗാവയെ കളിക്കുന്നത്. ബൊറൂസിയ ഡോര്‍ട്മുണ്ട് താരമായിരുന്ന കഗാവ കഴിഞ്ഞ വര്‍ഷമായിരുന്നു ജര്‍മ്മനി വിട്ടത്. 30കാരനായ കഗാവ മുന്ര് സര്‍ അലക്‌സ് ഫെര്‍ഗൂസണ് കീഴില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ കളിച്ചിരുന്ന താരമാണ്.

എന്നാല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ കാര്യമായി തിളങ്ങാന്‍ അന്ന് ഈ ജപ്പാനീസ് താരത്തിനയിരുന്നില്ല. മാഞ്ചസ്റ്റര്‍ കാലം മുതല്‍ അങ്ങോട്ട് കഗാവയുടെ കരിയര്‍ ഗ്രാഫ് താഴോട്ട് ആയിരുന്നു.ജപ്പാന്‍ ദേശീയ ടീമിനായി നൂറോളം മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്.

You Might Also Like