അവരെ കാണുന്നത് പോലും എനിക്ക് ഭയമായിരുന്നു, ബംഗളൂരു താരം തുറന്ന് പറയുന്നു

Image 3
CricketIPL

ഐപിഎല്ലില്‍ ബംഗളൂരു റോയല്‍ ചലഞ്ചേഴ്സ് താരങ്ങളായ എ ബി ഡിവില്യേഴ്സിനെയും വിരാട് കോഹ്‌ലിയെയും നേരിട്ട് കാണുന്നത് പോലും താന്‍ ഭയപ്പെട്ടിരുന്നതായി ടീമിലേക്ക് പുതുതായി എത്തിയ യുവതാരം രജത് പാട്ടിദര്‍. ഇരു താരങ്ങളും തന്റെ ആരാധനാ പാത്രങ്ങളായിരുന്നെന്നും അതിനാല്‍ തന്നെയാണ് നേരില്‍ ഇടപഴകാന്‍ ഭയപ്പെട്ടതെന്നും പാട്ടിദര്‍ പറയുന്നു.

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി നാല് മത്സരങ്ങളില്‍ പാഡണിഞ്ഞ താരം 71 റണ്‍സാണ് നേടിയത്. ബംഗളൂരു ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ നേടിയ ഒരു റണ്‍സ് ജയത്തില്‍ നിര്‍ണ്ണായകമായ 31 റണ്‍സ് സ്‌കോര്‍ചെയ്താണ് താരം കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്.

ആര്‍സിബി എന്നും തന്നെ ആകര്‍ഷിച്ച ടീമാണെന്നും വിരാട്ട് കൊഹ്ലി, എ ബി ഡിവില്യേഴ്സ് എന്നിവരാണ് ഇഷ്ടതാരങ്ങളെന്നും രജത് കൂട്ടിചേര്‍ത്തു. സച്ചിനെ കുഞ്ഞുനാള്‍ മുതല്‍ വലിയ ആരാധനയാര്‍ന്നുവെന്നും ക്രിക്കറ്റിലേക്ക് എത്തിയതിനുള്ള ഒരേ ഒരു കാരണവും അദ്ദേഹം തന്നെയാണെന്നും രജത് സൂചിപ്പിച്ചു.

കരിയറിന്റെ തുടക്കത്തില്‍ സ്പിന്‍ ബൗളര്‍ ആയിരുന്ന പാറ്റിദര്‍ പിന്നീട ടോപ് ഓര്‍ഡര്‍ ബാറ്റ്സമാനായി വളരുകയായിരുന്നു.