ഫൈനല്‍ അവസാന ദിനത്തിന്റെ ആവേശത്തിലേക്ക്, എന്തും സംഭവിക്കാം

മഴമൂലം ആറ് ദിവസമായി നീണ്ട ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്റെ അഞ്ചാം ദിനം ഇന്ത്യയ്ക്ക് 32 റണ്‍സിന്റെ ലീഡ്. 32 റണ്‍സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിംഗ്‌സിന് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്്ക്ക് അഞ്ചാം ദിനം കളി നിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റിന് 64 റണ്‍സ് എന്ന നിലയിലാണ്.

30 റണ്‍സെടുത്ത രോഹിത്ത് ശര്‍മ്മയുടേയും എട്ട് റമ്#സെടുത്ത ശുഭ്മാന്‍ ഗില്ലിന്റേയും വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. 12 റണ്‍സുമായി ചേതേശ്വര്‍ പൂജാരയും എട്ട് റമ്#സുമായി വിരാട് കോഹ്ലിയുമാണ് ക്രീസില്‍.

ഫൈനലിന് ഒരു ദിവസം മാത്രം അവശേഷിക്കെ ആര് ജയിക്കും എന്നത് ഭാഗ്യനിര്‍ഭാഗ്യങ്ങളെ കൂടി ആശ്രയിച്ചിരിക്കും. മത്സരം സമനിലയാകാനുളള സാധ്യതയും ഏറെയാണ്.

നേരത്തെ ഇന്ത്യയുടെ ഒന്നാമിന്നിംഗ്സ് സ്‌കോറായ 217 റണ്‍സിന് മറുപടിയായി ന്യൂസിലന്‍ഡ് 249 റണ്‍സിന് പുറത്താകുകയായിരുന്നു. നാല് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമിയുടെ തകര്‍പ്പന്‍ പ്രകടനമാണ് ന്യൂസിലന്‍ഡിനെ വലിയ സ്‌കോറിലെത്തിക്കുന്നത് തടഞ്ഞത്. 26 ഓവറില്‍ 76 റണ്‍സ് വഴങ്ങിയാണ് ഷമി നാല് വിക്കറ്റ് വീഴ്ത്തിയത്.

ഇഷാന്ത് ശര്‍മ്മ മൂന്ന് വിക്കറ്റും സ്വന്തമാക്കി. 25 ഓവറില്‍ നിന്ന് 48 റണ്‍സ് മാത്രം വഴങ്ങിയാണ് ഇഷാന്തിന്റെ മികച്ച പ്രകടനം. അശ്വിന്‍ രണ്ടും ജഡേജ ഒരു വി്ക്കറ്റും സ്വന്തം പേരില്‍ കുറിച്ചു. എന്നാല്‍ 26 ഓവര്‍ എറിഞ്ഞ ഭുംറയ്ക്ക് ഒരു വിക്കറ്റ് പോലും സ്വന്തമാക്കാനായില്ല.

ന്യൂസിലന്‍ഡിനായി 49 റണ്‍സെടുത്ത നായകന്‍ കെയ്ന്‍ വില്യംസന്റെ പ്രകടനമാണ് നിര്‍ണ്ണായകമായത്. ടിം സൗത്ത് 30ഉം കെയ്ല്‍ ജാമസണ്‍ 21 റണ്‍സെടുത്തത് കിവീസിന് ലീഡ് സമ്മാനിച്ചു.

You Might Also Like