പ്രചോദനമായത് എംബാപ്പെയുടെ ബാഴ്സക്കെതിരായ ഹാട്രിക്, സെവിയ്യക്കെതിരായ ഇരട്ടഗോൾ പ്രകടനത്തേക്കുറിച്ച് ഹാളണ്ട്

സെവിയ്യക്കെതിരായ ചാമ്പ്യൻസ്‌ലീഗ് പ്രീ ക്വാർട്ടർ മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് തകർപ്പൻ വിജയമാണ് ബൊറൂസിയ ഡോർട്മുണ്ട് സ്വന്തമാക്കിയത്. ഇരട്ട ഗോൾ പ്രകടനവുമായി സൂപ്പർതാരം എർലിംഗ് ഹാളണ്ടാണ് ബൊറൂസിയ നിരയിൽ തകർപ്പൻ പ്രകടനം കാഴ്ച വെച്ചത്. സെവില്ലക്കായി സൂസോയും ലൂക്ക് ഡിയോങ്ങും ഗോൾ നേടിയപ്പോൾ ഹാളണ്ടിന്റെ ഇരട്ടഗോളിനൊപ്പം മുഹമ്മദ് ദാഹൂദും ഡോർട്മുണ്ടിന്റെ ഗോൾ പട്ടികയിൽ ഇടം നേടി.
സൂസോയുടെ ഒരു ഗോളിനു പിന്നിൽ നിന്ന ഡോർട്മുണ്ടിനു രക്ഷകനായത് ഹാളണ്ടിന്റെ ഇരട്ടഗോളുകളായിരുന്നു. തന്റെ ഈ മികച്ച പ്രകടനത്തിനു പ്രചോദനമായത് ബാഴ്സയ്ക്കെതിരെ എംബാപ്പെ നേടിയ ഹാട്രിക് ആണെന്നാണ് ഹാളണ്ടിന്റെ പക്ഷം. നോർവീജിയൻ മാധ്യമമായ വയാപ്ലേക്കു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഹാളണ്ട്.
"When I saw Mbappé score the hat-trick yesterday I got free motivation, so thanks to him." 🤝
42 games, 42 goals. The Erling Haaland Show ⭐https://t.co/eCIKXvYoN4
— SPORTbible (@sportbible) February 18, 2021
“ഗോളുകൾ നേടുകയെന്നത് ഒരു നല്ല കാര്യം തന്നെയാണ്. എനിക്കു ചാമ്പ്യൻസ്‌ലീഗ് വലിയ ഇഷ്ടമാണ്. ഇന്നലെ ചാമ്പ്യൻസ്‌ലീഗിൽ എംബാപ്പെ ഹാട്രിക്ക് നേടിയത് എനിക്ക് ഒരു പ്രചോദനമായി തോന്നി. അതിനു അവനോട് നന്ദിയുണ്ട്. വളരെ മികച്ച ഗോളുകളാണ് അവൻ നേടിയത്. അതിൽ നിന്നും എനിക്കും കുറച്ചു ഊർജം ലഭിക്കുകയായിരുന്നു.”
ഏറെക്കാലമായി ചാമ്പ്യൻസ്‌ലീഗിൽ ഗോൾവേട്ടക്കാരിൽ മികച്ചു നിന്നിരുന്ന ക്രിസ്ത്യാനോക്കും ലയണൽ മെസിക്കും പകരക്കാരായി ഇരുവരും ഉയർന്നു വരുന്ന സാഹചര്യം വിദൂരമല്ല. ഹാളണ്ടിന്റെ ഇരട്ട ഗോൾ നേട്ടത്തോടെ 13 മത്സരങ്ങളിൽ നിന്നായി 18 ഗോളുകൾ നേടാൻ കഴിഞ്ഞുവെന്നത് മികച്ച പ്രകടനം തന്നെയാണ്. 21 വയസാവുമ്പോഴേക്കും എംബാപ്പെയെ ഗോൾവേട്ടയിൽ മറികടക്കാനുള്ള ശ്രമത്തിലാണ് ഹാളണ്ട്.