മത്സരറിപ്പോർട്ടിൽ അൻസു ഫാറ്റിക്കെതിരെ വംശീയാധിക്ഷേപം, സോഷ്യൽ മീഡിയയിൽ വിമർശനവുമായി ഗ്രീസ്മാൻ രംഗത്ത്

ചാമ്പ്യൻസ്‌ലീഗിൽ ഫെറെൻക്വാരോസുമായി നടന്ന  ഗ്രൂപ്പ്‌ ഘട്ട മത്സരത്തിൽ 5 ഗോളുകൾക്കാണ് ബാഴ്സക്ക് വിജയം നേടാനായത്. ബാഴ്സക്കായി  കൂട്ടീഞ്ഞോയും ഡെമ്പെലെയും ലയണൽ മെസിയും പതിനേഴുകാരന്മാരായ പെഡ്രിയും അൻസു ഫാറ്റിയും ഗോൾ നേടിയതോടെ  ഫെറെൻക്വാരോസിനെതിരെ  ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് ജയിച്ചു ഗ്രൂപ്പിൽ ഒന്നാമതായി ഫിനിഷ് ചെയ്തത്.

എന്നാൽ മത്സരശേഷം  മത്സരത്തെക്കുറിച്ചു ഒരു സ്പാനിഷ് മാധ്യമത്തിൽ വന്ന  റിപ്പോർട്ടിനെതിരെ വിമരർശനവുമായി  രംഗത്തെത്തിയിരിക്കുകയാണ് ബാഴ്‌സലോണയുടെ ഫ്രഞ്ച്  സൂപ്പർതാരം അന്റോയിൻ ഗ്രീസ്മാൻ. മത്സരത്തിലെ അൻസു ഫാറ്റിയുടെ ഗോളിനെക്കുറിച്ചുള്ള റിപ്പോർട്ടിനെ കുറ്റപ്പെടുത്തിയാണ് ഗ്രീസ്‌മാൻ  സോഷ്യൽ മീഡിയയിൽ താരമായിരിക്കുന്നത്. നിമഷനേരം കൊണ്ട് നിരവധി റീട്വീറ്റുകളാണ് ഇതിനെ പിന്തുണച്ചുകൊണ്ട് കുറിക്കപ്പെട്ടത്.

അൻസു ഫാറ്റിയെ വംശീയമായി അധിഷേപിച്ചുകൊണ്ട്  സ്പാനിഷ് മാധ്യമമായ എബിസിയിൽ  വന്ന റിപ്പോർട്ടിലാണ് വംശീയമായി അധിക്ഷേപിക്കുന്ന വ്യംഗ്യാർത്ഥത്തിലുള്ള വാചകങ്ങൾ ഉൾപ്പെട്ടിരിക്കുന്നത് .   വേട്ടമൃഗത്തിൽ നിന്നും ഓടിയകലാൻ ശ്രമിക്കുന്ന മാനിനെ പോലെയാണ് അൻസു ഫാറ്റി ഓടിയതെന്നും അത് കാണുമ്പോൾ പോലീസിൽ നിന്നും രക്ഷപ്പെട്ടു ഓടുന്ന  നിയമവിരുദ്ധനായ കറുത്ത കുടിയേറ്റക്കാരനെപ്പോലെയാണെന്നാണ്  എബിസിയുടെ ലേഖകൻ എഴുതിചേർത്തിരിക്കുന്നത്.

ഈ വാചകങ്ങൾ റിപ്പോർട്ടിന്റെ ഫോട്ടോയിൽ ചൂണ്ടിക്കാണിച്ചു ഗ്രീസ്‌മാൻ ഇങ്ങനെ കുറിച്ചു.”അൻസു ഒരു അസാമാന്യനായ പയ്യനാണ്. സാധാരണമനുഷ്യരെ പോലെ അവനും ബഹുമാനമർഹിക്കുന്നു. ഗ്ര   വംശീയതക്കും മോശപ്പെട്ട പെരുമാറ്റത്തിനോടും മുഖം തിരിക്കൂ” ഈ സംഭവത്തിനെതിരെ ബാഴ്സയിൽ ആദ്യം വിമർശനവുമായി രംഗത്തെത്തിയ താരമാണു ഗ്രീസ്മാൻ എന്നതും അഭിനന്ദനാർഹമാണ്.

You Might Also Like