പന്തിന് പകരം പുതിയ ഡല്‍ഹി നായകനെ പ്രഖ്യാപിച്ച് ഇന്ത്യന്‍ താരം

ഐപിഎല്ലില്‍ കഴിഞ്ഞ മൂന്ന് സീസണുകളിലായ തകര്‍പ്പന്‍ പ്രകടനമാണ് ഡല്‍ഹി ക്യാപിറ്റല്‍സ് പുറത്തെടുക്കുന്നത്. 2019 മുതല്‍ പ്ലേ ഓഫ് കളിയ്ക്കുന്ന ടീം ഒരു തവണ ഫൈനവും കളിച്ചു. എന്നാല്‍ ഐപിഎല്ലില്‍ ഇതുവരെ കിരീടത്തില്‍ മുത്തമിടാന്‍ അവര്‍ക്ക് ഭാഗ്യമുണ്ടായിട്ടില്ല.

കഴിഞ്ഞ മൂന്ന് സീസണിനിടെ രണ്ട് നായകന്മാരെയാണ് ഡല്‍ഹി ക്യാപിറ്റല്‍സ് പരീക്ഷിച്ചത്. രണ്ട് സീസണില്‍ ശ്രേയസ് കുമാര്‍ ഡല്‍ഹി നായകനായപ്പോള്‍ കഴിഞ്ഞ സീസണില്‍ റിഷഭ് പന്തായിരുന്നു ഡല്‍ഹിയെ നിയന്ത്രിച്ചത്. ഐപിഎല്‍ പതിനാലാം സീസണിന്റെ തൊട്ട് മുമ്പ് ചുമലിന് പരിക്കേറ്റതാണ് ശ്രേയസ് അയ്യര്‍ക്ക് നായകസ്ഥാനം നഷ്ടപ്പെടാന്‍ ഇടയാക്കിയത്.

ഇതോടെ ഡല്‍ഹിക്ക് ഐപിഎല്‍ 2022 സീസണില്‍ ഇരുവരുമല്ലാത്ത പുതിയ നായകനെ നിര്‍ദേശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. ആര്‍ അശ്വിനെ ഡല്‍ഹി ക്യാപിറ്റല്‍സ് നായകനാക്കണമെന്നാണ് ഗംഭീര്‍ ആവശ്യപ്പെടുന്നത്.

‘ലോകത്തെ ഏറ്റവും മികച്ച സ്പിന്നറായ അശ്വിന്റെ കടുത്ത ആരാധകരില്‍ ഒരാളാണ് ഞാന്‍. ഡല്‍ഹിയുടെ ലൈനപ്പ് നോക്കിയാല്‍ ഇതൊരു വിചിത്രമായ തീരുമാനമാണ് എന്ന് തോന്നാം. എനിക്ക് മാത്രമേ ചിലപ്പോള്‍ ഇങ്ങനെ ചിന്തിക്കാനാകൂ. ഞാന്‍ ഡല്‍ഹി ക്യാപിറ്റല്‍സിലുണ്ടായിരുന്നെങ്കില്‍ അശ്വിനെ നായകനാക്കുമായിരുന്നു’ എന്നും ഗംഭീര്‍ ഇഎസ്പിഎന്‍ ക്രിക്ഇന്‍ഫോയോട് പറഞ്ഞു.

സീസണില്‍ റിഷഭ് പന്ത് ഡല്‍ഹിയെ മികച്ച നിലയില്‍ നയിച്ചു എന്ന് പലരും വിലയിരുത്തമ്പോഴാണ് ഗംഭീറിന്റെ ഈ നിര്‍ദേശം. വരും സീസണിന് മുമ്പ് മെഗാതാരലേലം നടക്കുമെന്നതിനാല്‍ ഡല്‍ഹി ആരെയൊക്കെ നിലനിര്‍ത്തും എന്ന് ഇപ്പോള്‍ വ്യക്തമല്ല. താരങ്ങളെ നിലനിര്‍ത്താനുള്ള പോളിസി ബിസിസിഐ ഇതുവരെ പുറത്തിറക്കിയിട്ടില്ല.

You Might Also Like