അഭിമാനതാരം തിരിച്ചെത്തുന്നു, ആനന്ദത്തില്‍ ആറാടി ഈ ഐഎസ്എല്‍ ക്ലബ്

Image 3
FootballISL

ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം എഫ്‌സി ഗോവിയിലേക്ക് ഒരു കാലത്തെ അവരുടെ സൂപ്പര്‍ താരമായിരുന്ന റോമിയോ ഫെര്‍ണാണ്ടസ് തിരികെയെത്തുന്നു. ടൈംസ് ഓഫ് ഇന്ത്യയാണ് റോമിയോ ഗോവയിലേക്ക് തിരികെയെത്തുന്നതായി റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഒഡീഷ എഫ് സിയുമായുള്ള കരാര്‍ അവസാനിച്ച റോമിയോ എഫ് സി ഗോവയ്ക്ക് ഒപ്പം പ്രീസീസണില്‍ കളിക്കാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. പ്രീസീസണില്‍ പുതിയ പരിശീലകന്‍ ഫെറാന്‍ഡോയ്ക്ക് ബോധിക്കുകയാണെങ്കില്‍ മാത്രമാണ് റോമിയോക്ക് എഫ് സി ഗോവ കരാര്‍ നല്‍കുക.

അവസാന മൂന്ന് സീസണുകളിലായി ഡെല്‍ഹി ഡൈനാമോസിനും ഒഡീഷയ്ക്കും വേണ്ടി ആയിരുന്നു റോമിയോ കളിച്ചത്. ഈസ്റ്റ് ബംഗാളിനായും താരം കളിച്ചിരുന്നു. എന്നാല്‍ റോമിയോക്ക് മികച്ച പ്രകടനമൊന്നും കാഴ്ച്ചവെക്കാനായില്ല. കഴിഞ്ഞ സീസണില്‍ ആകെ മൂന്ന് മത്സരങ്ങള്‍ മാത്രമെ താരത്തിന് കളിക്കാനായുള്ളൂ. ഇതോടെയാണ് തന്റെ ഹോം ക്ലബിലേക്ക് തിരികെയത്താന്‍ റോമിയോ തീരുമാനിച്ചത്.

മുമ്പ് എഫ് സി ഗോവയ്ക്കായി തകര്‍പ്പന്‍ പ്രകടനങ്ങള്‍ കാഴ്ചവെച്ചിട്ടുള്ള താരമാണ് റോമിയോ. ഗോവയിലൂടെ തന്റെ ഫോമിലേക്ക് തിരികെയെത്താം എന്നാണ് റോമിയോ വിലയിരുത്തുന്നത്.