ലോകകപ്പ് ടീം, ഡികെയെ പറഞ്ഞ് മനസ്സിലാക്കുമെന്ന് രോഹിത്ത്

ഇന്ത്യയുടെ ലോകകപ്പ് ടീമിലേക്ക് ആരൊക്കെ തെരഞ്ഞെടുക്കും എന്ന ചര്‍ച്ചയാണല്ലോ പൊടിപൊടിക്കുന്നത്. ഐപിഎല്ലില്‍ തകര്‍ത്തടിയ്ക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരം മഹേന്ദ്ര സിംഗ് ധോണിയും ആര്‍സിബി വെറ്ററല്‍ താരം ദിനേഷ് കാര്‍ത്തികിനേയും ലോകകപ്പ് ടീമിലേക്ക് വീണ്ടും പരിഗണിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. എന്്‌നാല്‍ ഇക്കാര്യത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത്ത് ശര്‍മ്മ.

ഇരുതാരങ്ങളുടെയും ബാറ്റിം?ഗില്‍ താന്‍ സന്തോഷവാനാണ്. പ്രത്യേകിച്ചും ദിനേശ് കാര്‍ത്തിക്കിന്റെ ബാറ്റിം?ഗ് തന്നെ അത്ഭുതപ്പെടുത്തി. മുംബൈ ഇന്ത്യന്‍സിനെതിരെ നാല് പന്തില്‍ 20 റണ്‍സെടുത്ത ധോണിയുടെ പ്രകടനം ഏറെ മികച്ചതായിരുന്നു. എന്നാല്‍ ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്ക് ധോണി വരുമെന്ന് കരുതുന്നില്ല’ രോഹിത്ത് പറഞ്ഞു.

‘ഇതൊരുപക്ഷേ ധോണിയുടെ അവസാന ടൂര്‍ണമെന്റായേക്കും. ധോണി അസുഖബാധിതനും ക്ഷീണിതനുമാണ്. എന്നാല്‍ ദിനേശ് കാര്‍ത്തിക്കിനെ പറഞ്ഞ് മനസിലാക്കാന്‍ കഴിയും. ഡി കെയോട് താന്‍ സംസാരിക്കും. ലോകകപ്പിന് തയ്യാറാണെങ്കില്‍ കാര്‍ത്തിക്ക് പറയട്ടെയെന്നും രോഹിത് ശര്‍മ്മ കൂട്ടിച്ചേര്‍ത്തു.

ഇതോടെ ദിനേഷ് കാര്‍ത്തികിനേയും ലോകകപ്പ് ടീമിലേക്ക് ഉള്‍പ്പെടുത്തില്ല എന്ന സൂചനയാണ് പുറത്ത് വരുന്നത്. വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേയ്ക്ക് ആരെ പരിഗണിക്കും എന്നാണ് ഇനി അറിയാനുളളത്.

ജൂണ്‍ ഒന്നിനാണ് ടി20 ലോകകപ്പിനു തുടക്കമാകുന്നത്. അമേരിക്കയിലും വെസ്റ്റിന്‍ഡീസിലുമായാണ് പോരാട്ടം അരങ്ങേറുന്നത്. ഈ മാസം അവസാന ലോകകപ്പിനുള്ള 15 അംഗ സംഘത്തെ ഇന്ത്യ പ്രഖ്യാപിക്കും. നിലവില്‍ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനായായണ് രോഹിത്ത് ശര്‍മ്മ കളിക്കുന്നത്.

You Might Also Like