പവര്‍പ്ലേയില്‍ അടിപൂരം, സണ്‍റൈസസിന് കൂറ്റന്‍ സ്‌കോര്‍, ഞെട്ടലില്‍ ക്രിക്കറ്റ് ലോകം

ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ഡല്‍ഹിയ്ക്ക് പടുകൂറ്റന്‍ വിജയലക്ഷ്യം. 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ സണ്‍റൈസേഴ്‌സ് 266 റണ്‍സാണ് അടിച്ചെടുത്തത്. ഒരു ഘട്ടത്തില്‍ 300 കടക്കുമെന്ന് തോന്നിച്ച സ്‌കോര്‍ അതിന് താഴെ നിര്‍ത്താന്‍ കഴിഞ്ഞതില്‍ ഡല്‍ഹിക്ക് ആശ്വസിക്കാനുളള ഏക ഘടകം.

മത്സരത്തില്‍ ടോസ് നേടിയ ഡല്‍ഹി ബൗളിം?ഗ് തിരഞ്ഞെടുത്തു. രണ്ടാം പന്തില്‍ സിക്‌സ് നേടി ട്രാവിസ് ഹെഡ് വെടിക്കെട്ട് തുടങ്ങി. എത്ര മികച്ച പന്തുകളും ബൗണ്ടറി കടക്കുന്നതാണ് പവര്‍പ്ലേയില്‍ കണ്ടത്. ആദ്യ ആറ് ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 125 റണ്‍സാണ് പിറന്നത്. ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന പവര്‍പ്ലേ സ്‌കോറാണിത്.

11 പന്തില്‍ 46 റണ്‍സുമായി അഭിഷേക് ശര്‍മ്മ പുറത്തായതോടെ വെടിക്കെട്ടിന് വേഗത കുറഞ്ഞു. പിന്നാലെ എയ്ഡാന്‍ മാക്രം ഒരു റണ്‍സെടുത്ത് പുറത്തായി. ട്രാവിസ് ഹെഡ് 32 പന്തില്‍ 89 റണ്‍സുമായി വീണു. വെടിക്കെട്ട് താരം ഹെന്റിച്ച് ക്ലാസന്‍ 15 റണ്‍സുമായി മടങ്ങിയത് ഹൈദരാബാദിനെ പ്രതിസന്ധിയിലാക്കി.

നിതീഷ് കുമാര്‍-ഷബാസ് അഹമ്മദ് സഖ്യം പിടിച്ചുനിന്നത് സണ്‍റൈസേഴ്‌സ് സ്‌കോര്‍ 200 കടത്തി. നിതീഷ് 37 റണ്‍സുമായി പുറത്തായി. അവസാനം നിമിഷം വരെ പിടിച്ചുനിന്ന ഷബാസ് അഹമ്മദാണ് സണ്‍റൈസേഴ്‌സിനെ ഭേദപ്പട്ട സ്‌കോറിലേക്ക് എത്തിച്ചത്. 29 പന്തില്‍ 59 റണ്‍സുമായി താരം പുറത്താകാതെ നിന്നു.

You Might Also Like