റയൽമാഡ്രിഡിനു ഫൈനലില്ല വിജയം മാത്രം, ഗ്ലാഡ്ബാക്കിന് ശക്തമായ മുന്നറിയിപ്പുമായി കാസെമിരോ

ചാമ്പ്യൻസ്‌ലീഗിൽ ബൊറൂസിയ മൊഞ്ചൻ ഗ്ലാഡ്ബാക്കുമായുള്ള നിർണായകമത്സരത്തിനുള്ള തയ്യാറെടുപ്പിലാണ് സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡ്‌. വിജയത്തിൽ കുറഞ്ഞതൊന്നും ചാമ്പ്യൻസ്‌ലീഗിൽ അടുത്ത റൗണ്ടിലേക്ക് റയൽ മാഡ്രിഡിനു ശാശ്വതമാവില്ലെന്നതാണ് മത്സരത്തിനു ഒരു ഫൈനലിന്റെ നാടകീയത നൽകുന്നത്. എന്നാൽ വിട്ടുകൊടുക്കാൻ ഒരുക്കമല്ലെന്നു പ്രഖ്യാപിച്ചിരിക്കുകയാണ് റയൽ മാഡ്രിഡ് ടീമിന്റെ നെടുംതൂണായ കാർലോസ് കാസെമിരോ.

റയൽ മാഡ്രിഡിന്റെ സ്വന്തം തട്ടകമായ ആൽഫ്രഡോ ഡി സ്‌റ്റെഫാനോ സ്റ്റേഡിയത്തിൽ വെച്ചു നടക്കുന്ന മത്സരത്തിൽ വിജയം മാത്രമാണ് ലക്ഷ്യമെന്നാണ് കാസെമിരോ അഭിപ്രായപ്പെട്ടത്. ഒരു ഫൈനൽ മത്സരത്തെപ്പോലെയാണെങ്കിലും റയൽ മാഡ്രിഡിനു ഫൈനൽ എന്നൊന്നില്ലെന്നും വിജയത്തിൽ മാത്രമാണ് റയൽ മാഡ്രിഡിൽ പ്രാധാന്യമെന്നാണ് കാസെമിരോയുടെ പക്ഷം. മത്സരത്തിനു മുന്നോടിയായി നടന്ന പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കാസെമിരോ.

“ഞങ്ങൾക്കെല്ലാമറിയാം നാളെ ഒരു ഫൈനലാണ് നടക്കാൻ പോവുന്നതെന്ന്. ഞങ്ങൾക്കും അതൊരു ഫൈനൽ പോലെ നേരിടേണ്ടി വരും. ഞങ്ങളെ ഈ ക്ലബ്ബിൽ പഠിപ്പിച്ചിച്ചത് നിങ്ങൾ ഒരിക്കലും ഫൈനലുകൾ കളിക്കുന്നില്ല നിങ്ങൾ അത് ജയിക്കുകയാണ് ചെയ്യുകയെന്ന തത്വമാണ്. ഞങ്ങൾ വിജയത്തിനപ്പുറം ഒന്നിനെക്കുറിച്ചും ചിന്തിക്കുന്നില്ല.”

“ഞങ്ങൾക്കറിയാം അവർ ഒരു മികച്ച എതിരാളികളാണെന്നു. അവർ ഗ്രൂപ്പിൽ ഒന്നാമതാണെന്നുള്ളത് ഞങ്ങൾ ബഹുമാനിക്കേണ്ടതുണ്ട്. പക്ഷെ ഞങ്ങൾ ജയിക്കാൻ വേണ്ടി തന്നെയാണ് ഇറങ്ങുന്നത്. ഞങ്ങൾക്ക് ചാമ്പ്യൻസ്‌ലീഗിൽ കളിക്കാൻ സാധിച്ചില്ലെങ്കിൽ മറ്റൊരു കോമ്പറ്റിഷനിൽ തുടരുന്നതും പരിഗണിക്കും. ഞങ്ങൾ വേണമെങ്കിൽ യൂറോപ്പ ലീഗ് ജയിക്കാനും ശ്രമിച്ചേക്കാം. പക്ഷെ നാളെ വിജയത്തേക്കുറിച്ച് മാത്രമാണ് ഞങ്ങൾ ചിന്തിക്കുന്നത്.” കാസെമിരോ അഭിപ്രായപ്പെട്ടു.

You Might Also Like