ബംഗ്ലാദേശ് സൃഷ്ടിച്ച അത്ഭുതം, നായകനെ റാഞ്ചാന്‍ ബ്ലാസ്റ്റേഴ്‌സ് അടക്കം മൂന്ന് ക്ലബുകള്‍

Image 3
FootballISL

ബംഗ്ലാദേശ് ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ ജമാല്‍ ബുയാനെ സ്വന്തമാക്കാന്‍ ഐഎസ്എല്‍ ക്ലബുകള്‍ ഒരുങ്ങുന്നതായി സൂചന. കേരള ബ്ലാസ്റ്റേഴ്‌സ്, എഫ്‌സി ഗോവ, ബംഗളൂരു എഫ്‌സി തുടങ്ങിയ ടീമുകളാണ് ഡിഫന്‍സീവ് മിഡ്ഫീല്‍ഡറായ ജമാലിനെ സ്വന്തമാക്കാനുളള ശ്രമം നടത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റിന് 1.8 കോടി രൂപ മൂല്യമുളള താരമാണ് ജമാല്‍.

നേരത്തെ ജമാല്‍ ഒഡീഷ എഫ്‌സിയിലേക്ക് എത്തിയേക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഒഡീഷ ടീമിന്റെ ഉടമ തന്നെ ഇക്കാര്യം നിഷേധിച്ച് രംഗത്തെത്തിയതോടെ ആ റൂമറിന് അവസാനമായി. ജമാലിന്റെ ഏജിന്റിനെതിരെയും രൂക്ഷവിമര്‍ശനം ഒഡീഷ ക്ലബ് ഉടമ നടത്തുന്നുണ്ട്.

കഴിഞ്ഞ വര്‍ഷം കൊല്‍ക്കത്തിയില്‍ ഇന്ത്യക്കെതിരെ നടന്ന ലോകകപ്പ് യോഗ്യതാമത്സരത്തില്‍ ബംഗ്ലാദേശിനായി ജമാലിന്റെ പ്രകടനം ശ്രദ്ധേയമായിരുന്നു. തുടര്‍ന്ന് ഐ-ലീഗിലേയും ഐ.എസ്.എല്ലിലേയും ക്ലബുകള്‍ ജമാലിനെ സ്വന്തമാക്കാന്‍ ശ്രമിച്ചെങ്കിലും ഒന്നും നടന്നില്ല.

ബം?ഗ്ലാദേശി ദമ്പതികളുടെ മകനായി ഡെന്മാര്‍ക്കിലാണ് ജമാല്‍ ജനിച്ചത്. ഡെന്മാര്‍ക്കിലെ പ്രധാന ക്ലബുകളായ എഫ്.സി.കോപ്പന്‍ഹേ?ഗന്റേയും ബ്രോണ്‍ബിയുടേയും യൂത്ത് ടീമുകളില്‍ കളിച്ച ജമാല്‍ സീനിയര്‍ കരിയര്‍ കളിച്ചത് രണ്ടാം ഡിവിഷന്‍ ക്ലബുകളിലാണ്. 2013 മുതല്‍ ദേശീയ ടീമംഗമായ ജമാല്‍ 44 തവണ ബം?ഗ്ലാദേശിനെ പ്രതിനിധീകരിച്ചു