കോടികളെറിഞ്ഞ് ബ്രസീലിയന്‍ സൂപ്പര്‍ താരത്തെ റാഞ്ചി, അമ്പരപ്പിച്ച് ബംഗളൂരു എഫ്‌സി

Image 3
FootballISL

തായ്‌ലന്‍ലീഗിലെ ഗോള്‍ വേട്ടക്കാരന്‍ ബ്രസീല്‍ താരം ക്ലൈറ്റന്‍ സില്‍വയെ റാഞ്ചി ബംഗളൂരു എഫ്‌സി. ഒഫീഷ്യല്‍ ട്വിറ്റര്‍ അകൗണ്ടിലൂടെ ബംഗളൂരു എഫ്‌സി തന്നെയാണ് സില്‍വയെ സ്വന്തമാക്കിയതായി അറിയിച്ചത്. ഒരു വര്‍ഷത്തേക്കാണ് ബംഗളൂരു എഫ്‌സിയുമായി സില്‍വ കരാര്‍ ഒപ്പിട്ടിരിക്കുന്നത്.

ചാമ്പ്യനാകാനാണ് ഞാന്‍ ആഗ്രഹിക്കുന്നത് അതിനാലാണ് ബംഗളൂരുവിലേക്ക് ഞാന്‍ വരുന്നതെന്ന് കരാര്‍ ഒപ്പിട്ടുകൊണ്ട് ബ്രസീല്‍ താരം പറയുന്നു. ഉദ്ദേശം നാല് കോടി രൂപ മുടക്കിയാണ് ഈ ബ്രസീല്‍ താര്തതെ ബംഗളൂരു സ്വന്തമാക്കുന്നതെന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

നിലവില്‍ തായ് ലീഗ് വണ്ണില്‍ സുബന്‍പുരിയുടെ താരാണ് സില്‍വ. തായ് ലീഗിലിലെ ഏക്കാലത്തേയും വലിയ ഗോള്‍ സ്‌കോററാണ് ബ്രസീല്‍ മുന്നേറ്റ നിര താരമായ സില്‍വ. സുബന്‍ബുരിയ്ക്കായി 2018 മുതല്‍ 42 മത്സരങ്ങള്‍ കളിച്ചിട്ടുളള സില്‍വ20 ഗോളും നേടിയിട്ടുണ്ട്.

ബ്രസീല്‍ സൂപ്പര്‍ ക്ലബ് മദുരേറിയയുടെ അക്കാദമിയിലൂട വളര്‍ന്ന ഈ 33കാരന്‍ നിരവധി തായ് ക്ലബുകളില്‍ ഇതിനോടകം ബൂട്ടണിഞ്ഞിട്ടുണ്ട് മെക്‌സിക്കന്‍ ക്ലബ് ഡെല്‍ഫിന്‍സിനായും സില്‍വ കളിച്ചിട്ടുണ്ട്.