മെസി കളിച്ചത് ക്യാമ്പ് നൂവിലെ അവസാന ചാമ്പ്യൻസ്‌ലീഗ് മത്സരം, പിഎസ്‌ജിയിലേക്ക് പോവുമെന്നുറപ്പാണെന്നു റിവാൾഡോ

ചാമ്പ്യൻസ്‌ലീഗ് പ്രീക്വാർട്ടർ ആദ്യപാദ മത്സരത്തിൽ പിഎസ്‌ജിയോട് ബാഴ്സ ഒന്നിനെതിരെ നാലു ഗോളുകൾക്ക് ദയനീയ പരാജയം ഏറ്റുവാങ്ങിയിരുന്നു. എന്നാൽ ഈ തോൽവി ലയണൽ മെസിയെ ബാഴ്സയിൽ തുടരുന്നതിനെ പിന്തിരിപ്പിക്കുമെന്നാണ് ബാഴ്സ ഇതിഹാസം റിവാൾഡോയുടെ പക്ഷം. ബാഴ്സക്കായി ക്യാമ്പ് നൂവിലെ അവസാന മത്സരമായിരിക്കും ഇതെന്നാണ് റിവാൾഡോ ചൂണ്ടിക്കാണിച്ചത്.

പിഎസ്‌ജിയിൽ ഒരുപാട് കിരീടങ്ങൾ മെസിക്ക് നേടാനാവുമെന്നും റിവാൾഡോ അഭിപ്രായപ്പെട്ടു. ക്ലബ്ബ് വിടുന്നത് കിരീടങ്ങൾ നേടുവാനുള്ള സാഹചര്യം ക്ലബ്ബ് ഉണ്ടാക്കികൊടുക്കാത്തതിനാലാണെന്നാണ് റിവാൾഡോ കാരണമായി ചൂണ്ടിക്കാണിച്ചത്. പ്രമുഖമാധ്യമായ ബെറ്റ്ഫെയറിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലയണൽ മെസ്സി ക്യാമ്പ് നൂവിലെ അവസാന ചാമ്പ്യൻസ് ലീഗ് മത്സരം കളിച്ചു കഴിഞ്ഞു.പി എസ് ജിക്ക് എതിരായ പരാജയമായിരിക്കും ബാഴ്സലോണക്ക് വേണ്ടി മെസ്സി കളിച്ച അവസാന ചാമ്പ്യൻസ് ലീഗ് ഹോം മത്സരം. സമ്മറിൽ ലയണൽ മെസ്സി പാരീസിലേക്ക് പോവുമെന്നെനിക്കുറപ്പാണ്. പി എസ് ജിയിൽ മെസ്സിക്ക് ഒരുപാട് കിരീടങ്ങൾ നേടാനുള്ള സാധ്യതകൾ കാണുന്നു.”

“മെസ്സി ബാഴ്സലോണയിൽ നിൽക്കണമെന്നു എനിക്കും ആഗ്രഹം. എന്നാൽ മെസിക്ക് കിരീടങ്ങൾ നേടാനുള്ള അനുകൂലമായ ഒരു സാഹചര്യവും ക്ലബ് ഒരുക്കുന്നില്ല. ഒറ്റക്ക് ടീമിന്റെ ഉത്തരവാദിത്വം അവനു ഏറ്റെടുക്കാൻ കഴിയില്ല. സുവാരസിന്റെ ട്രാൻസ്ഫർ തന്നെ എന്തുകൊണ്ടാണെന്ന് മനസിലാക്കാൻ സാധിക്കാത്ത ഒന്നാണ്. അത് അത്ലറ്റിക്കോയെ ശക്തരാക്കുകയാണ് ചെയ്തത്. എനിക്ക് തോന്നുന്നത് സീസൺ അവസാനം അവൻ ക്ലബ്ബ് വിടുമെന്ന് തന്നെയാണ്. ” റിവാൾഡോ പറഞ്ഞു.

You Might Also Like