ലോകകപ്പ് ടീമില്‍ പ്രവേശനം, വല്ലാത്ത വര്‍ത്തമാനം പറഞ്ഞ് സഞ്ജു സാംസണ്‍

Image 3
CricketCricket News

ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടംപിടിച്ചതിന് പിന്നാലെ ആദ്യ പ്രതികരണവുമായി മലയാളി താരം സഞ്ജു വി സാംസണ്‍. മലയാള ചിത്രം മഞ്ഞുമ്മല്‍ ബോയ്‌സിലെ വിയര്‍പ്പ് തുന്നിയിട്ട കുപ്പായമെന്ന് തുടങ്ങുന്ന പാട്ടിലെ വരികള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചാണ് സഞ്ജു തന്റെ വികാരങ്ങള്‍ പങ്കുവെച്ചത്. മലയാളി ക്രിക്കറ്റ്് പ്രേമികള്‍ക്ക് മനം നിരക്കുന്ന അനുഭവമായി മാറി ഇത്..

വിയര്‍പ്പു തുന്നിയിട്ട കുപ്പായം…
അതില്‍ നിറങ്ങള്‍മങ്ങുകയില്ല കട്ടായം
കിനാവു കൊണ്ടുകെട്ടും കൊട്ടാരം
അതില്‍ മന്ത്രി നമ്മള്‍ തന്നെ രാജാവും
ചെറിയ ഭൂമിയില്ലേ വിധിച്ചത് നമക്ക്
ഉച്ചികിറുക്കില്‍ നീ ഉയരത്തില്‍ പറക്ക്
ചേറില്‍ പൂത്താലും താമര കണക്ക്
ചോറ് പോരെ മണ്ണില്‍ ജീവിക്കാന്‍ നമ്മക്ക്…

 

View this post on Instagram

 

A post shared by Sanju V Samson (@imsanjusamson)

എന്നീ വരികളടങ്ങുന്ന സൂപ്പര്‍ ഹിറ്റ് ഗാനശകലമാണ് സഞ്ജു ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. ഇത് സഞ്ജുവിന് വേണ്ടി എഴുതിയ വരികള്‍ പോലെയുണ്ടെന്നാണ് ഇന്‍സ്റ്റഗ്രാം പോസ്റ്റിന് താഴെ ആരാധകര്‍ കുറിക്കുന്നത്.

ലോകകപ്പിനായ ഇന്ത്യയുടെ 15 അംഗ ടീമിലെ വിക്കറ്റ് കീപ്പറായി റിഷഭ് പന്തിനൊപ്പമാണ് സഞ്ജുവും ഇടം നേടിയത്. 2011ലെ ഏകദിന ലോകകപ്പിനുശേഷം ആദ്യമായാണ് ലോകകപ്പില്‍ ഇന്ത്യക്കായി ഒരു മലയാളി താരം കളിക്കുന്നത്. ഐപിഎല്ലില്‍ നായകനെന്ന നിലയിലും വിക്കറ്റ് കീപ്പര്‍ ബാറ്ററെന്ന നിലയിലും രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി പുറത്തെടുത്ത മിന്നുന്ന പ്രകടനമാണ് സഞ്ജുവിനെ ലോകകപ്പ് ടീമിലെത്തിച്ചത്.