ലോകകപ്പിനെ ഞെട്ടിക്കുന്ന പ്രതിഷേധം, ദേശീയ ഗാനം ആലപിക്കാതെ ഇറാന്‍ താരങ്ങള്‍

Image 3
FIFA WORLDCUPFootball

ഖത്തര്‍ ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ദേശീയ ഗാനം ആലപിക്കാതെ ഇറാന്‍ താരങ്ങള്‍. ഇംഗ്ലണ്ടിനെതിരായ മത്സരത്തിന് മുമ്പെ ദേശീയ ഗാനം ആലപിക്കാന്‍ ടീം തയ്യാറായില്ല. ഇറാനില്‍ ഹിജാബിനെതിരായി നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് താരങ്ങള്‍ ദേശീയ ഗാനം ആലപിക്കാതിരുന്നത്.

ദേശീയ ഗാനം ആലപിക്കാതിരുന്നത് കൂട്ടായ തീരുമാനം ആയിരുന്നുവെന്ന് ഇറാന്‍ ക്യാപ്റ്റന്‍ വ്യക്തമാക്കിയതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.ഇറാനിലെ ഭരണത്തിനെതിരായ പ്രതിഷേധങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ദേശീയഗാനം ആലപിക്കണോ വേണ്ടയോ എന്ന് ടീം ഒരുമിച്ച് ആലോചിച്ചിരുന്നെന്നും, അതിന് ശേഷമാണ് ആലപിക്കേണ്ടതില്ല എന്ന തീരുമാനത്തിലെത്തിയതെന്നും ക്യാപ്റ്റന്‍ അലിരേസ ജഹാന്‍ബക്ഷ് പറഞ്ഞു.

ദോഹയിലെ ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിന് ചുറ്റും രാജ്യത്തിന്റെ ദേശീയഗാനം മുഴങ്ങുമ്പോള്‍ ഇറാന്‍ കളിക്കാര്‍ നിര്‍വികാരതയോടെയും നിര്‍വികാരതയോടെയും നില്‍ക്കുകയായിരുന്നു.

അതെസമയം മത്സരത്തില്‍ ഇംഗ്ലണട് തകര്‍പ്പന്‍ ജയം സ്വന്തമാക്കി. രണ്ടിനെതിരെ ആറ് ഗോളുകള്‍ക്കാണ് ഇറാനെ ഇംഗ്ലണ്ട് തോല്‍പിച്ചത്. ഇംഗ്ലണ്ടിനായി യുവതാരം സാക ഇരട്ട ഗോളുകള്‍ സ്വന്തമാക്കിയപ്പോള്‍ ജൂഡ് ബെല്ലിങ്ഹാം, സ്റ്റെര്‍ലിംഗ്, റാഷ്‌ഫോര്‍ഡ്, ഗ്രീലിഷ് എന്നിവരും ഇംഗ്ലണ്ടിനായി ഗോള്‍ നേടി. ഇറാനായി മെഹ്ദി തെറാമിയാണ് ഇരുഗോളുകളും നേടിയത്..