Tag Archive: Bundesliga

  1. ബയേണിനു കിരീടം നൽകാൻ റഫറി ഒത്തുകളിച്ചോ, ജർമൻ ലീഗിൽ വിവാദക്കൊടുങ്കാറ്റ്

    Leave a Comment

    ജർമൻ ലീഗിൽ ബയേൺ മ്യൂണിക്കും ബോഷുമും തമ്മിൽ നടന്ന മത്സരത്തിന് പിന്നാലെ വിവാദം പുകയുന്നു. മത്സരത്തിൽ ബൊറൂസിയ ഡോർട്ട്മുണ്ടിന് അനുകൂലമായി ലഭിക്കേണ്ട പെനാൽറ്റി ലഭിക്കാത്തതിനെ തുടർന്നാണ് വിവാദമുണ്ടായത്. ക്ലിയർ പെനാൽറ്റി ആയിട്ടു പോലും റഫറി അതനുവദിക്കാതിരുന്നതും വീഡിയോ റഫറിക്ക് അനുവദിക്കാതിരുന്നതും കാരണം വിജയം നേടേണ്ടിയിരുന്ന ബൊറൂസിയ ഡോർട്ട്മുണ്ട് സമനില വഴങ്ങിയിരുന്നു.

    മത്സരത്തിന്റെ അറുപതാം മിനുട്ടിനു ശേഷമാണ് സംഭവം നടന്നത്. ഡോർട്ട്മുണ്ട് മുന്നേറ്റനിര താരം കരിം അദെയാമി ഒരു പാസ് സ്വീകരിക്കാൻ ശ്രമിക്കുന്നതിനിടെ ബൊഷും താരത്തിന്റെ ഫൗളിൽ വീഴുകയായിരുന്നു. എന്നാൽ റഫറി അത് അനുവദിക്കാമോ വീഡിയോ റഫറിയുടെ സഹായം തേടാനോ തയ്യാറായില്ല. ബൊറൂസിയ ഡോർട്ട്മുണ്ട് ബെഞ്ചിൽ നിന്നും ഇതേതുടർന്ന് കനത്ത പ്രതിഷേധം ഉയരുകയും പരിശീലകന് മഞ്ഞക്കാർഡ് ലഭിക്കുകയും ചെയ്തു.

    മത്സരത്തിന് ശേഷം റഫറി തന്നെ തനിക്ക് തെറ്റു പറ്റിയെന്നു വ്യക്തമാക്കി രംഗത്തു വന്നിരുന്നു. ഇത്തരമൊരു സാഹചര്യത്തിൽ ഇതുപോലെയൊരു തെറ്റ് വരുത്തിയതിൽ അദ്ദേഹം ക്ഷമാപണം നടത്തുകയും ചെയ്‌തു. ജർമൻ ഫുട്ബോളിലെ റഫയിങ് കമ്മിറ്റിയും അതൊരു ക്ലിയർ പെനാൽറ്റി ആണെന്ന് വ്യക്തമാക്കിയിരുന്നു. അതേസമയം റഫറിക്കെതിരെ രൂക്ഷമായ വിമർശനമാണ് ബൊറൂസിയ ഡോർട്ട്മുണ്ടിൽ നിന്നും വന്നത്. ക്ലബിന്റെ സ്പോർട്ടിങ് ഡയറക്റ്റർ ഭീരുവെന്നാണ് റഫറിയെ വിശേഷിപ്പിച്ചത്.

    മത്സരത്തിൽ സമനില നേടിയതോടെ ബയേണിന് ലീഗിൽ മുന്നിലെത്താൻ അവസരമുണ്ട്. നിലവിൽ ഡോർട്ട്മുണ്ട് രണ്ടു പോയിന്റ് മുന്നിലാണെങ്കിലും ഒരു മത്സരം കുറവ് കളിച്ച ബയേണിന് അവരെ മറികടക്കാൻ കഴിയും. ലീഗ് ബയേൺ നേടുന്നത് ഒന്നോ രണ്ടോ പോയിന്റിനെ വ്യത്യാസത്തിലാണെങ്കിൽ ഈ സംഭവം വീണ്ടും ചർച്ചയാകും എന്നുറപ്പാണ്. 2012ലാണ് അവസാനമായി ബൊറൂസിയ ഡോർട്ട്മുണ്ട് ലീഗ് ജേതാക്കളാകുന്നത്.

  2. ഒടുവില്‍ മൈതാനത്ത് പന്തുരുണ്ടു, ഡോര്‍ട്മുണ്ടിന് കൂറ്റന്‍ ജയം

    Leave a Comment

    കൊവിഡ് 19 ബാധ മൂലം സ്തംഭിച്ച ഫുട്‌ബോള്‍ മൈതാനത്ത് 100 ദിവസങ്ങള്‍ക്കിപ്പിറം വീണ്ടും പന്തുരുണ്ട്. ജര്‍മ്മന്‍ ബുണ്ടസ് ലീഗയില്‍ ആണ് വീണ്ടും ടീമുകള്‍ മൈതാനത്തിറങ്ങിയത്. കാണികളില്ലാതെയായിരുന്നു മത്സരം.

    ആദ്യ മത്സരത്തില്‍ കിരീടം ലക്ഷ്യം വക്കുന്ന ആര്‍.ബി ലെപ്‌സിഗിന് സമനിലയില്‍ കുരുങ്ങി. നിലവില്‍ ലീഗില്‍ ഏഴാം സ്ഥാനത്ത് ഉള്ള ഫ്രയ്ബര്‍ഗ് ആണ് റെഡ് ബുള്‍ അറീനയില്‍ ലെപ്‌സിഗിനെ 1-1 നു സമനിലയില്‍ തളച്ചത്. 34 മിനിറ്റില്‍ ഫ്രയ്ബര്‍ഗ് ആണ് ആദ്യ ഗോള്‍ നേടിയത്. ഫ്രയ്ബര്‍ഗിനായി മാനുവല്‍ ഗില്‍ഡിന്റെ ഇടത് കാലന്‍ അടി ഗോള്‍ വലതുളയ്ക്കുകയായിരുന്നു.

    77ാം മിനിറ്റിവാണ് ആര്‍.ബി ലെപ്‌സിഗിന്റെ മറുപടി ഗോളെത്തിയത്. കെവിന്‍ കാമ്പലിന്റെ ക്രോസില്‍ മികച്ച ഒരു ഹെഡറിലൂടെ ക്യാപ്റ്റന്‍ ആയി അരങ്ങേറിയ ആദ്യ മത്സരത്തില്‍ യൂസഫ് പൗള്‍സന്‍ ലെപ്‌സിഗിന് സമനില സമ്മാനിച്ചു. പൗള്‍സന്റെ സീസണിലെ നാലാം ഗോള്‍ ആയിരുന്നു ഇത്. നിലവില്‍ 50 പോയിന്റ് ഉള്ള ലെപ്‌സിഗ് ലീഗില്‍ നാലാമതും 39 പോയിന്റുകള്‍ ഉള്ള ഫ്രയ്ബര്‍ഗ് ഏഴാമതും ആണ്.

    മറ്റൊരു മത്സരത്തില്‍ ഡാര്‍ബി പോരാട്ടത്തില്‍ ഷാള്‍ക്കെയ്‌ക്കെതിരെ ബൊറൂസിയ ഡോര്‍ട്മുണ്ട് കൂറ്റന്‍ ജയം സ്വന്തമാക്കി. എതിരില്ലാത്ത നാലു ഗോളുകള്‍ക്കായിരുന്നു ഡോര്‍ട്മുണ്ടിന്റെ വിജയം. ഡോര്‍ട്മുണ്ടിനായി ഗുറേറോ ഇരട്ട ഗോള്‍ നേടിയപ്പെള്‍ ഹാളണ്ട്, ഹസാര്‍ഡ് എന്നിവര്‍ ഓരോ ഗോളുകള്‍ നേടി. ഹാളണ്ടിന്റെ ഡോര്‍ട്മുണ്ടിനായുള്ള പത്താം ലീഗ് ഗോളായിരുന്നു ഇത്. ഇതോടെ 26 മത്സരത്തില്‍ 54 പോയന്റുമായി ഡോര്‍ട്മുണ്ട് രണ്ടാം സ്ഥാനത്ത് തുടരുകയാണ്. 55 പോയന്റുമായി ബയേണാണ് ഒന്നാം സ്ഥാനത്ത്.

  3. ബുണ്ടസ് ലീഗ നടത്തുന്നത് ഗോസ്റ്റ് ഗെയിം ആയി, കാഷ് വാരല്‍ ലക്ഷ്യം

    Leave a Comment

    ജര്‍മനിയിലെഫുട്ബോള്‍ ലീഗായ ബുണ്ടസ് ലിഗാ മെയ് ഒന്‍പത് മുതല്‍ പുനരാരംഭിക്കും. കൊറോണ വൈറസിനെതിരേയുള്ള മുന്‍കരുതലായി അടച്ചിട്ട സ്റ്റേഡിയത്തിലാവും മല്‍സരങ്ങള്‍. ജര്‍മനിയില്‍ ഇങ്ങനെ അടച്ചിട്ട സ്റ്റേഡിയത്തില്‍ നടക്കുന്ന മല്‍സരങ്ങള്‍ ഗോസ്റ്റ് ഗെയിംസെന്നാണ് അറിയപ്പെടുന്നത്.

    വൈറസ് ബാധയെ തുടര്‍ന്നു മാര്‍ച്ച് 13നാണ് ബുണ്ടസ് ലിഗ നിര്‍ത്തി വയ്ക്കുന്നത്. ഇപ്പോള്‍ നിശ്ചയിച്ചു പ്രകാരം മേയ് ഒമ്പതിന് ലീഗ് പുനരാരംഭിക്കുകയാണെങ്കില്‍ യൂറോപ്പില്‍ പുനരാരംഭിച്ച ആദ്യത്തെ മുന്‍നിര ലീഗായി ബുണ്ടസ ലിഗ മാറും.

    വൈറസ് ബാധ നിയന്ത്രിക്കുന്നതിനായി നേരത്തേ കടുത്ത നിയന്ത്രണങ്ങളായിരുന്നു ജര്‍മനി സ്വീകരിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ പല നിയന്ത്രണങ്ങളും ജര്‍മനി ഇപ്പോള്‍ പിന്‍വലിച്ചു കൊണ്ടിരിക്കുകയാണ്. എങ്കിലും ആഗസ്റ്റ് 31 വരെ ജര്‍മനിയില്‍ ആളുകള്‍ കൂടുന്ന പരിപാടികളെല്ലാം വിലക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കാണികളില്ലാതെ ജര്‍മന്‍ ലീഗ് പുനരാരംഭിക്കുന്നതിനെക്കുറിച്ച് ആലോചനകള്‍ നടക്കുന്നത്.

    ജര്‍മന്‍ ലീഗിലെ 18 ക്ലബ്ബുകളും കഴിഞ്ഞ മൂന്നാഴ്ചയോളമായി പരിശീലനം നടത്തിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ സാമൂഹിക അകലം പാലിക്കുന്നതിന് പ്രാധാന്യം നല്‍കി ചെറിയ ഗ്രൂപ്പുകളായാണ് താരങ്ങള്‍ പരിശീലിക്കുന്നത്.

    അടച്ചിട്ട സ്റ്റേഡിയത്തില്‍ മല്‍സരങ്ങള്‍ നടത്തിയാലും ടെലിവിഷനിലൂടെ കൂടുതല്‍ കാണികളെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എങ്ങനെയെങ്കിലും ലീഗ് സീസണ്‍ ജൂണ്‍ 30 ഓടെ അവസാനിപ്പിക്കാനാണ് ജര്‍മന്‍ ഫുട്ബോള്‍ ലീഗിന്റെ (ഡിഎഫ്എല്‍) ശ്രമം. ടെലിവിഷന്‍ റൈറ്റ് വഴിയുള്ള 300 മില്ല്യണ്‍ യൂറോ തിരിച്ചുപിടിക്കണമെങ്കില്‍ ജൂണ്‍ 30നുള്ളില്‍ ലീഗ് അവസാനിപ്പിച്ചേ തീരൂ. കാരണം ജര്‍മനിയലെ പല ക്ലബ്ബുകളും കനത്ത സാമ്പത്തിക നഷ്ടത്തിലാണ്. അതുകൊണ്ടു തന്നെ ലീഗ് നിശ്ചിത സമയത്തിനുള്ളില്‍ തീര്‍ക്കേണ്ടത് അവരെ സംബന്ധിച്ച് നിലനില്‍പ്പിനുള്ള പോരാട്ടം കൂടിയാണ്.