മഴ കൊണ്ട് പോകുന്ന ലോകകപ്പില്‍ സൂപ്പര്‍ ഓവര്‍ എന്തിന്, പാകിസ്ഥാന്‍ ചോദിക്കുന്നു

Image 3
CricketFan Zone

അബ്ദുറഹ്മാന്‍

ഒരു hypothetical scenario ആണ്.
പാകിസ്താന്‍ – അമേരിക്ക മത്സരം സമനിലയില്‍ ആയതിന് ശേഷം സൂപ്പര്‍ ഓവര്‍ നടന്നില്ലായിരുന്നു എങ്കിലോ..?

പാകിസ്താനും അമേരിക്കയും ഓരോ പോയിന്റ് വീതം പങ്കിടും. പാകിസ്താന്റെ അടുത്ത കളി വെള്ളം കയറിയ ഫ്‌ലോറിഡയില്‍ ആയത് കൊണ്ട് അവിടെയും അവര്‍ ഒരു പോയന്റ് നേടും.

4 മാച്ചും കഴിയുമ്പോള്‍ പാകിസ്താനും അമേരിക്കയും തുല്യ പോയിന്റ്. നെറ്റ് റണ്‍റേറ്റിലുള്ള മുന്‍തൂക്കം കൊണ്ട് പാകിസ്താന്‍ സൂപ്പര്‍ 8 ലേക്ക്..

പാകിസ്താന്‍, ഇംഗ്ലണ്ട്, ശ്രീലങ്ക തുടങ്ങിയ ടീമുകള്‍ക്ക് വില്ലനായത് ഒരു രീതിയില്‍ മഴയാണ്. ഗ്രൂപ്പിലെ വലിയ ടീമിനോട് തോല്‍ക്കുകയും ചെറിയ ടീമുകളുമായുള്ള മത്സരം മഴ കൊണ്ട് പോവുകയും ചെയ്തു.

ഗ്രൂപ്പ് മത്സരത്തില്‍ സമനിലയ്ക്ക് റിസള്‍ട്ട് വേണമായിരുന്നോ? ഫുട്ബാള്‍ വേള്‍ഡ് കപ്പില്‍ ഗ്രൂപ്പ് മത്സരത്തിലെ സമനില ഷൂട്ടൗട്ടിലേക്ക് പോകുന്നില്ലല്ലോ..