ഗില്ലിനെ ഇന്ത്യ ശിക്ഷിച്ചതാണ്, നാട്ടിലേക്ക് തിരിച്ചയച്ചിന് പിന്നിലെ കാരണം പുറത്ത്

Image 3
CricketWorldcup

കഴിഞ്ഞ ദിവസമാണ് ടി20 ലോകകപ്പില്‍ ഇന്ത്യന്‍ റിസര്‍വിസ്റ്റുകളായ ശുഭ്മാന്‍ ഗില്ലിനേയും ആവേശ് ഖാനേയും പ്രാഥമിക ഗ്രൂപ്പ് ഘട്ടത്തിന് ശേഷം നാട്ടിലേക്ക് തിരിച്ചയക്കാന്‍ ടീം മാനേജുമെന്റ് തീരുമാനിച്ചത്. ഫ്‌ളോറിഡയില്‍ ഇന്ത്യ-കാനഡ മത്സരത്തിന് ശേഷമാണ് ഇരുവരേയും ടീം മാനേജുമെന്റ് നാട്ടിലേക്ക് തിരിച്ചയക്കുന്നത്.

റിസര്‍വ് താരങ്ങളായ റിങ്കു സിംഗ് ഖലീല്‍ അഹമ്മദ് എന്നിവര്‍ ടീമിനൊപ്പം തുടരുമ്പോഴാണ് ഇരുവരേയും നാട്ടിലേക്ക് അയക്കാന്‍ മാനേജുമെന്റ് തീരുമാനിച്ചത്. ഇതോടെ ഇക്കാര്യത്തില്‍ വലിയ ഊഹാപോഹങ്ങല്‍ പ്രചരിച്ചിരുന്നു. ശുഭ്മന്‍ ഗില്ലിനെ നാട്ടിലേക്ക് തിരിച്ചയക്കുന്നത് അസാധാരണമായ നീക്കമാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. അച്ചടക്ക നടപടികളുടെ ഭാഗമായാണ് താരത്തെ ടീം തിരികെ അയക്കുന്നതെന്ന് ഒരു ഇംഗ്ലീഷ് മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

ടീം ക്യാംപിലുണ്ടെങ്കിലും ശുഭ്മന്‍ ഗില്‍ ടീമിനൊപ്പം മത്സരങ്ങള്‍ക്കോ പരിശീലനത്തിനോ പോകാറില്ലെന്നാണു പുറത്തവരുന്ന വിവരം. യുഎസിലെ സമയം ‘മറ്റു കാര്യങ്ങള്‍ക്കായി’ ഉപയോഗിക്കാനാണു ഗില്ലിനു താല്‍പര്യമെന്നും ഈ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

ഇന്‍സ്റ്റഗ്രാമില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ ശുഭ്മന്‍ ഗില്‍ അണ്‍ ഫോളോ ചെയ്തിട്ടുണ്ട്. ഗില്ലിനെതിരെ അച്ചടക്ക നടപടി എടുത്തിട്ടുണ്ടോയെന്ന കാര്യത്തില്‍ ബിസിസിഐ ഇതുവരെ പ്രതികരിച്ചിട്ടില്ല. യുഎസിലെ വികസ് വെഞ്ചര്‍സ് എന്ന സ്ഥാപനത്തില്‍ ഗില്ലിന് നിക്ഷേപമുണ്ടെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

അതെസമയം ഗില്ലിനൊപ്പം ആവേശ് ഖാനെ എന്തിനാണ് പുറത്താക്കിയത് എന്നതിനെ സംബന്ധിച്ച് വിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ല.