ഇതെന്റെ അവസാന ലോകകപ്പ്, ഞെട്ടിക്കുന്ന വിരമിക്കല്‍ പ്രഖ്യാപിനവുമായി സൂപ്പര്‍ താരം

Image 3
CricketWorldcup

ടി20 ലോകകപ്പില്‍ നിന്ന് പുറത്തായതിന് പിന്നാലെ ന്യൂസിലന്‍ഡ് ടീമില്‍ നിന്നും വിരമിക്കുകയാണെന്ന് പ്രഖ്യാപിച്ച് സൂപ്പര്‍ താരം ട്രെന്റ് ബോള്‍ട്ട്. 15 വര്‍ഷത്തോളം നീണ്ട അന്താരാഷ്ട്ര കരിയര്‍ ആണ് ബോള്‍ട്ട് അവസാനിപ്പിക്കുന്നത്,

34 കാരനായ ബോള്‍ട്ട്, 2011-ല്‍ അരങ്ങേറ്റം കുറിച്ചത് മുതല്‍ ബ്ലാക്ക് ക്യാപ്സിന്റെ സുവര്‍ണ്ണ തലമുറയുടെ ഭാഗമാണ്. കൂടാതെ ന്യൂസിലന്‍ഡിനായി ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും ലോകകപ്പ് ഫൈനല്‍ മത്സരങ്ങളും കളിച്ചിട്ടുണ്ട്.

ശനിയാഴ്ച ട്രിനിഡാഡില്‍ ഉഗാണ്ടയ്ക്കെതിരെ ന്യൂസിലന്‍ഡ് ഒമ്പത് വിക്കറ്റിന് വിജയിച്ചതിന് ശേഷം സംസാരിക്കുമ്പോഴാണ് ഇത് തന്റെ അവസാന ലോകകപ്പാണ് ബോള്‍ട്ട് സ്ഥരികരിച്ചത്. നേരത്തെ ന്യൂസിലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡുമായി കരാര്‍ ഒപ്പിടാന്‍ വിസമ്മതിച്ച ബോള്‍ട്ട് നിലവില്‍ ഫ്രാഞ്ചസി ലീഗുകളില്‍ സജീവമാണ്.

‘ഇത് എന്റെ അവസാന ടി20 ലോകകപ്പായിരിക്കും, എനിക്ക് പറയാനുളളത് ഇത്രമാത്രമാണ്’ ബോള്‍ട്ട് പ്രഖ്യാപിച്ചു. ഉഗാണ്ടയ്ക്കെതിരായ മത്സരം ന്യൂസലിന്‍ഡ് ഒന്‍പത് വിക്കറ്റിന് ജയിച്ചിരുന്നു. എന്നാല്‍ നേരത്തെ തന്നെ കിവീസ് ലോകകപ്പില്‍ നിന്ന് പുറത്തായതിനാല്‍ ഈ മത്സരത്തിന് വലിയ പ്രധാന്യമൊന്നും ഉണ്ടായിരുന്നില്ല. ലോകകപ്പില്‍ തകര്‍പ്പന്‍ ബൗളിംഗ് പ്രകടനമാണ് ബോള്‍ട്ട് കാഴ്ച്ചവെച്ചത്.

അടുത്ത വര്‍ഷം ആദ്യം പാക്കിസ്ഥാനില്‍ നടക്കാനിരിക്കുന്ന ഏകദിന ചാമ്പ്യന്‍സ് ട്രോഫിയില്‍ ബോള്‍ട്ട് ന്യൂസിലന്‍ഡിനായി കളിക്കുമോ എന്ന്ത് ഇനി കണ്ട് തന്നെ അറിയണം.