സഞ്ജുവിന് ഭാഗ്യമില്ല, ഇന്ത്യയുടെ മത്സരം ഉപേക്ഷിച്ചു

Image 3
CricketFeaturedWorldcup

പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു. ഫ്‌ളോറിഡയില്‍ നടക്കേണ്ട ഇന്ത്യ കാനഡ മത്സരം മഴമൂലം ഉപേക്ഷിച്ചു. ഒരു പന്ത് പോലും എറിയാതെയാണ് മത്സരം ഉപേക്ഷിച്ചത്. ഔട്ട് ഫീല്‍ഡ് ഉണങ്ങാന്‍ ഗ്രൗണ്ട് സ്റ്റാഫ് കിണഞ്ഞ് ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇടക്കിടക്ക് മഴ പെയ്തതാണ് തിരിച്ചടിയായത്.

ഇന്നലെ ഇതേവേദിയില്‍ നടക്കേണ്ടിയിരുന്ന അമേരിക്ക-അയര്‍ലന്‍ഡ് മത്സരം കനത്ത മഴയില്‍ നനഞ്ഞ ഔട്ട് ഫീല്‍ഡ് മൂലം ടോസ് പോലും സാധ്യമാവാതെ ഉപേക്ഷിച്ചിരുന്നു. ഇതോടെ പാകിസ്ഥാന്‍ സൂപ്പര്‍ എട്ടിലെത്താതെ പുറത്താവുകയും ചെയ്തു.

ഇന്ത്യ നേരത്തെ സൂപ്പര്‍ എട്ടിലെത്തുകയും കാനഡ സൂപ്പര്‍ 8 കാണാതെ പുറത്താവുകയും ചെയ്തതിനാല്‍ ഇന്നത്തെ മത്സരഫലം അപ്രധാനമാണ്.

സൂപ്പര്‍ എട്ട് ഉറപ്പിച്ചതിനാല്‍ ടീമില്‍ ഇതുവരെ അഴസരം കിട്ടാത്ത താരങ്ങള്‍ക്ക് ഇന്ത്യ അവസരം നല്‍കുമോ എന്നായിരുന്നു ആരാധകര്‍ ആകാംക്ഷയോടെ ഉറ്റുനോക്കുയത്. ഇതോടെ മലയാളി താരം സഞ്ജു സാംസണ്‍, യശസ്വി ജയ്‌സ്വാള്‍, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചാഹല്‍ എന്നിവര്‍ക്ക് ലോകകപ്പ് കളിക്കാമെന്ന പ്രതീക്ഷ ത്രിശങ്കുവിലായി.

ന്യൂയോര്‍ക്കിലെ മത്സര സാഹചര്യങ്ങളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമാണ് ഫ്‌ലോറിഡയിലേത്. ബാറ്റിംഗിന് അനുകൂലമായ ഫ്‌ലോറിഡയിലെ പിച്ചില്‍ 150 റണ്‍സിന് മുകളില്‍ ശരാശരി സ്‌കോര്‍ പിറന്നിരുന്നു. എന്നാല്‍ എല്ലാ പ്രതീക്ഷകളും അസ്തമിക്കുന്ന കാഴ്ച്ചയാണ് കാണാനാകുന്നത്.