ഐഎസ്എല്ലിലെ ആ തീരുമാനം മണ്ടത്തരം, തിരുത്തണമെന്ന് ക്രെയേഷ്യന്‍ സൂപ്പര്‍ കോച്ച്
ഇന്ത്യയിലെ പ്രെഫഷണല്‍ ഫുട്‌ബോള്‍ ലീഗുകളായ ഐഎസ്എല്ലിലും ഐലീഗിലും വിദേശ കളിക്കാരെ കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് ക്രൊയേഷ്യയുടെ സൂപ്പര്‍ കോച്ച് സ്ലാറ്റ്‌കോ ഡലിക്ക്. ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനും സ്‌പോട്‌സ് അതോറ്റിറ്റി ഇന്ത്യയും സംയുക്തമായി പരിശീലകര്‍ക്കായി നടത്തിയ ഓണ്‍ലൈന്‍ കോച്ചിംഗ് ക്യാമ്പില്‍ സംസാരിക്കുകയായിരുന്നു ഡലിക്ക്.
‘ഇന്ത്യയുടെ പ്രാദേശിക ലീഗുകളില്‍ ധാരാളം വിദേശ കളിക്കാര്‍ കളിയ്ക്കുന്നതായി ഞാന്‍ കാണുന്നു. ഇത് നിര്‍ബന്ധമായും കുറയ്‌ക്കേണ്ടതുണഅട്. കാരണം ഇന്ത്യന്‍ താരങ്ങളുടെ വളര്‍ച്ചയ്ക്ക് അത് പ്രതികൂലമാകും’ ഡലിക്ക് പറഞ്ഞു.
വിദേശ താരങ്ങള്‍ ധാരാളമായി അഭ്യന്തര ലീഗുകളില്‍ കളിയ്ക്കുന്നത് മികച്ച താരങ്ങളെ ഉണ്ടാക്കുന്നതില്‍ പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
മികച്ച താരങ്ങള്‍ ഉണ്ടാകുന്നതില്‍ ഗ്രാസ് റൂട്ട് കോച്ചിംഗ് സെന്ററുകളുടെ പ്രാധാന്യം ഡലിക്ക് പ്രത്യേകം എടുത്ത് പറഞ്ഞു. 10 ലക്ഷത്തോളം ജനസംഖ്യ മാത്രമുളള ക്രെയേഷ്യ എങ്ങനെയാണ് മികച്ച ഫുട്‌ബോള്‍ താരങ്ങളെ ഉണ്ടാക്കിയതെന്നും അദ്ദേഹം വിവരിച്ചു.
‘ഗ്രാസ് റൂട്ട് ലെവല്‍ മുതല്‍ കളിക്കാരെ വളര്‍ത്തിയെടുക്കാന്‍ ഞങ്ങള്‍ക്ക് മികച്ച കോച്ചുമാരുണ്ടായിരുന്നു. അങ്ങനെയാണ് മോഡ്രിക്കിനേയും റാറ്റ്‌റിക്കിനേയും പോലുളള താരങ്ങള്‍ ഞങ്ങള്‍ക്കിടയില്‍ നിന്നും ഉയര്‍ന്നുവന്നത്’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ലോകകപ്പില്‍ ക്രെയേഷ്യയെ ലോകകപ്പ് ഫൈനലിലെത്തിച്ച പരിശീലകനാണ് സ്ലാറ്റ്‌കോ ഡലിക്ക്. അര്‍ജന്റീന ഇംഗ്ലണ്ട് പോലുളള ടീമുകളെ തോല്‍പിച്ച് കൊണ്ടായിരുന്നു ക്രെയേഷ്യയുടെ ലോകകപ്പ് ഫൈനലിലേക്കുളള പടയോട്ടം.