ഫിഫ 21 വീഡിയോ ഗെയിമിൽ തന്റെ പേരും ചിത്രവും ഉപയോഗിച്ചു, രൂക്ഷവിമർശനവുമായി സ്ലാട്ടൻ ഇബ്രാഹിമോവിച്ച്

ഈ എസി മിലാനു വേണ്ടി മികച്ച പ്രകടനം തുടരുന്ന സൂപ്പർതാരമാണ് സ്ലാട്ടൻ ഇബ്രാഹിമോവിച്ച്. മിലാനെ ലീഗിൽ ഒന്നാമതെത്തിക്കുന്നതിൽ പത്തു ഗോളുമായി ഗോൾവേട്ടയിൽ മുന്നിൽ നിൽക്കുന്ന സ്ലാട്ടന്റെ പങ്ക് ചെറുതൊന്നുമല്ല. നാപോളിയുമായുള്ള മത്സരത്തിനിടെ പറ്റിയ പരിക്കിൽ ഒരു മാസം വരെ താരം പുറത്തിരിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

പരിക്കിനൊപ്പം തന്നെ രോഷാകുലനാക്കിയ മറ്റൊരു സംഭവത്തിനെതിരെ ട്വിറ്ററിലൂടെ നയം വ്യക്തമാക്കിയിരിക്കുകയാണ് സ്ലാട്ടൻ ഇബ്രാഹിമോവിച്ച്. പ്രശസ്ത ഫുട്ബോൾ വീഡിയോ ഗെയിമായ ഫിഫ 21ൽ തന്റെ ചിത്രം ഉപയോഗിച്ചതിനെതിരെയാണ് സ്ലാട്ടൻ രൂക്ഷപ്രതികരണവുമായി ട്വിറ്ററിലൂടെ രംഗത്തെത്തിയത്. ഫിഫ 21 നിർമാതാക്കളായ ഇ എ സ്പോർട്സിനെതിരെ അന്വേഷണം വേണമെന്നാണ് സ്ലാട്ടന്റെ ആവശ്യം. ഇന്നലെയാണ് സ്ലാട്ടൻ ഇക്കാര്യം ട്വിറ്ററിലൂടെ ഈ വിവരം ഫുട്ബോൾ ലോകത്തെ അറിയിച്ചത്. തന്റെ അനുവാദമില്ലാതെ തന്റെ ചിത്രം ഉപയോഗിച്ച്‌ നിർമാതാക്കൾ ലാഭം കൊയ്യുകയാണെന്നാണ് സ്ലാട്ടൻ ട്വിറ്ററിൽ കുറിച്ചത്.

“ആരാണ് ഫിഫ ഇഎ സ്പോർട്സിന് എന്റെ പേരും മുഖവും ഫിഫ്പ്രോയിൽ ഉപയോഗിക്കാൻ അനുവാദം നൽകിയത്? ഫിഫ്പ്രോയിൽ ഞാനൊരു അംഗമാണെന്നുള്ളത് എനിക്കറിവില്ലാത്ത കാര്യമാണ്.അഥവാ ഞാൻ ഉണ്ടെങ്കിൽ തന്നെ കപടതന്ത്രത്തിലൂടെ എന്റെ അറിവില്ലാതെയാണ് എന്നെ അതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.”

“ഒപ്പം ഞാൻ ഫിഫക്കും ഫിഫ്പ്രോക്കും എന്റെ പേരിൽ പണമുണ്ടാക്കാൻ ഞാൻ അനുമതി നൽകിയിട്ടില്ലെന്നു ഉറപ്പാണ്. ആരൊക്കെയോ എന്റെ അറിവില്ലാതെ ഒരു കരാറോ ഒന്നുമില്ലാതെ ഇത്രയും കാലം ലാഭമുണ്ടാക്കുകയായിരുന്നു. അന്വേഷണത്തിന് സമയമായിരിക്കുന്നു.” സ്ലാട്ടൻ ട്വിറ്ററിൽ കുറിച്ചു. സ്ലാട്ടനെ കൂടാതെ പല താരങ്ങളും ഇഎ സ്പോർട്സിനെതിരെ വിമർശനമുന്നായിച്ചിട്ടുള്ളത്. തനിക്കു നൽകിയ പ്ലയെർ റേറ്റിംഗിനെതിരെയും വീഡിയോ ഗെയിമിൽ തന്റെ ഹെയർസ്റ്റൈലിൽ വരുത്തിയ മാറ്റത്തേക്കുറിച്ച് സാമി ഖെദിരയും വിമർശനവുമായി രംഗത്തെത്തിയിരുന്നു.

You Might Also Like